ചാലിയാർ സ്പോർട്സ് ഫെസ്റ്റ്; ഊർങ്ങാട്ടിരി പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാർ
text_fieldsചാലിയാർ ദോഹ സംഘടിപ്പിച്ച 11ാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ ഓവറോൾ ചാമ്പ്യന്മാരായ ഊർങ്ങാട്ടിരി പഞ്ചായത്ത്
ദോഹ: ചാലിയാർ ദോഹ സംഘടിപ്പിച്ച 11ാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ ഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയഷൻ ഓവറോൾ ചാമ്പ്യന്മാരായി. കൊടിയത്തൂർ പഞ്ചായത്ത് രണ്ടാം സ്ഥാനവും ചീക്കോട് പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ദേശീയ കായികദിനത്തിന്റെ ഭാഗമായി നസീം ഹെൽത്ത് കെയർ ടൈറ്റിൽ സ്പോൺസറായും മറൈൻ എയർകണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി മെയിൻ സ്പോൺസറായും ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സ്പോർട്സ് ഫെസ്റ്റിലെ മാർച്ച് പാസ്റ്റിൽ കൊടിയത്തൂർ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. വടംവലി മത്സരത്തിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് ജേതാക്കളായി. വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അരീക്കോട് പഞ്ചായത്ത് വിജയികളായി.
പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. ഖത്തർ എനർജി പ്രതിനിധി ഖാലിദ് അഹ്മദ് ഫക്രു ഉദ്ഘാടനം ചെയ്തു. ചാലിയാർ ദോഹ ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, മുഖ്യ രക്ഷാധികാരി ടി.എ.ജെ. ഷൗക്കത്തലി, പ്രോഗ്രാം അംബാസഡർ വി.സി. മഷ്ഹൂദ്, വനിത വിങ് പ്രസിഡന്റ് മുഹ്സിന സമീൽ, നസീം ഹെൽത്ത് കയർ ഓപറേഷൻ മാനേജർ റിയാസ്, നെല്ലറ ഗ്രൂപ് കൺട്രി മാനേജറർ അഫ്സൽ യൂസഫ് എന്നിവർ സംസാരിച്ചു.
റേഡിയോ പാർട്ണർ റേഡിയോ സുനോ ആൻഡ് ഒലിവ് എഫ്.എം പ്രോഗ്രാം ഹെഡ് നിബു വർഗീസ്, ആർ.ജെ അഷ്ടമി, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം, ഐ.എസ്.സി എം.സി മെംബർ ബഷീർ തുവ്വാരിക്കൽ, എബ്രഹാം കെ. ജോസഫ്, പ്രദീപ്, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, വനിത വിങ് ജനറൽ സെക്രട്ടറി ഷാന നസ്രിൻ, മുനീറ ബഷീർ, ചാലിയാർ ദോഹ മെഡിക്കൽ വിങ് ചെയർമാൻ ഡോ. ഷഫീഖ് താപ്പി തുടങ്ങിയവർ മുഖ്യാതിഥികളായി. ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

