ചാലിയാർ സ്പോർട്സിന് തുടക്കം
text_fieldsചാലിയാർസ്പോർട്സ് ഫെസ്റ്റ് ഉദ്ഘാടനചടങ്ങിൽ നിന്ന്
ദോഹ: ഖത്തർ ദേശീയ കായികദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ചാലിയാർ സ്പോർട്സ് ഫെസ്റ്റ് ഫുട്ബാൾ ടൂർണമെൻറിലെ സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾ അവസാനിച്ചു. കൊടിയത്തൂർ, ചീക്കോട് പഞ്ചായത്തുകൾ ഫൈനലിൽ പ്രവേശിച്ചു. മാവൂർ, കിഴുപറമ്പ് പഞ്ചായത്തുകൾ മൂന്നാം സ്ഥാനക്കാരായി.
എമിടെക് എം.ഇ.പി. മാനേജിങ് ഡയറക്ടർ അനീഷ്, ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, സിദ്ദീഖ് വാഴക്കാട്, ഹൈദർ ചുങ്കത്തറ, ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, ജനറൽ സെക്രട്ടറി സി. ടി സിദ്ദീഖ് ചെറുവാടി, രതീഷ് കക്കോവ് ചാലിയാർ ദോഹ ഭാരവാഹികൾ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. വ്യാഴാഴ്ച നടന്ന നീന്തൽ മത്സരത്തിൽ വാഴക്കാട് പഞ്ചായത്തിലെ ഷഫീഖ് ഒന്നാം സ്ഥാനവും, അബ്ദുൽ ഹമീദ് (ചീക്കോട് പഞ്ചായത്ത്), ഫാഇസ് (എടവണ്ണ പഞ്ചായത്ത്) എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു.
ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ അൽ വക്ര സ്പോർട്സ് ക്ലബിൽ മാർച്ച്പാസ്റ്റോടെ ചാലിയാർ സ്പോർട്സ് ഫെസ്റ്റ് പത്താം എഡിഷന് ഔദ്യോഗിക തുടക്കമാവും. ഫൈവ്സ് ഫുട്ബാൾ ഫൈനൽ, പഞ്ച ഗുസ്തി ,വടം വലി, റണ്ണിങ് റേസ്, റിലേ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഷൂട്ടൗട്ട് തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

