ദൃശ്യവിരുന്നൊരുക്കി ചാലിയാർ ഉത്സവം -25
text_fieldsചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചാലിയാർ
ഉത്സവം ഉദ്ഘാടന പരിപാടിയിൽ നിന്ന്
ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെഡക്സ് കാർഗോ പ്രസന്റ്സ് ചാലിയാർ ഉത്സവം 2025 പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കി. വൈകീട്ട് നാലു മുതൽ വുഖൈർ നോബിൾ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ചാലിയാർ ദോഹയിലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വൈവിധ്യമായ കലാരൂപങ്ങളാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് കൂട്ടായ്മകളുടെ നേതൃത്വത്തിൽ വെൽക്കം ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, കോൽക്കളി, ഒപ്പന, തിരുവാതിര, മാർഗംകളി, കോമഡി സ്കിറ്റ്, ചൂരൽമല ദുരന്തത്തിന്റെ ദൃശ്യാവിഷ്കാരം എന്നിവ വ്യത്യസ്തമായ ദൃശ്യാനുഭവങ്ങൾകൊണ്ട് പ്രേക്ഷകർക്ക് വിരുന്നൊരുക്കി.
മീഡിയ വൺ പതിനാലാം രാവ് ടൈറ്റിൽ വിന്നറും സിനിമ പിന്നണി ഗായകരുമായ ബാദുഷയും സൽമാനും അവതരിപ്പിച്ച സംഗീതവിരുന്ന് ശ്രദ്ധേയമായി. ചാലിയാർ ദോഹയുടെ വെബ്സൈറ്റ് ലോഞ്ചിങ് ചാലിയാർ ദോഹ എം.സി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഡോ. വൈഭവ് തണ്ടാലേ (കോൺസുലർ എംബസി ഓഫ് ഇന്ത്യ) നിർവഹിച്ചു. ചാലിയാർ ദോഹയുടെ ഇൻസ്റ്റഗ്രാം പേജിൽ സംഘടിപ്പിച്ച മത്സരത്തിൽ വിജയിച്ചവർക്ക് സെഡക്സ് കാർഗോ നൽകുന്ന സമ്മാനങ്ങൾ വിതരണം ചെയ്തു.
ഉദ്ഘാടനചടങ്ങിൽ ചാലിയാർ ദോഹ പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു. ഡോ. വൈഭവ് തണ്ടാലേ ഉദ്ഘാടനം ചെയ്തു. ചാലിയാർ ഉത്സവം ചെയർമാനും ചാലിയാർ ദോഹയുടെ പ്രഥമ പ്രസിഡന്റുമായ മഷ്ഹൂദ് വി.സി. തിരുത്തിയാടിനെ ഡോ. വൈഭവ് മെമന്റോ നൽകി ആദരിച്ചു. കമ്യൂണിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റ് ഫസ്റ്റ് ലെഫ്റ്റനന്റ് അബ്ദുൽ അസീസ് മുഹന്നദി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സെഡക്സ് കാർഗോ മാർക്കറ്റിങ് കൺസൽട്ടന്റ് ഷാറാ ഹാഷ്മി, മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി എം.ഡിയും ചാലിയാർ ദോഹ ചീഫ് പാട്രണുമായ ഷൗക്കത്തലി ടി.എ.ജെ., ചാലിയാർ ദോഹ ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, ചാലിയാർ ദോഹ വനിത വിങ് പ്രസിഡന്റ് മുഹ്സിന സമീൽ എന്നിവർ സംസാരിച്ചു. റേഡിയോ സുനോ ആർ.ജെ അഷ്ടമി ചാലിയാർ ഉത്സവം അവതാരകയായി.
ചാലിയാർ ഉത്സവം വൈസ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, ചാലിയാർ ദോഹ രക്ഷധികാരി നൗഫൽ കട്ടയാട്ട്, ചാലിയാർ ദോഹ വൈസ് പ്രസിഡന്റ് ജൈസൽ വാഴക്കാട്, ചാലിയാർ ഉത്സവം പ്രോഗ്രാം ഡയറക്ടർ സുനീർ ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റേജിൽ പെർഫോം ചെയ്തവർക്കുള്ള മെമന്റൊയും സർട്ടിഫിക്കറ്റ്സും ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ നൗഫൽ അമാൻ കാവനൂർ, റാഷിൽ വാഴക്കാട്, റസാഖ് രാമനാട്ടുകര, സജാസ് കടലുണ്ടി, റൗഫ് മലയിൽ, സാദിക്കലി കൊന്നാലത്ത്, ലയിസ് കുനിയിൽ, അബ്ദുറഹ്മാൻ പി.സി. മമ്പാട്, അഹ്മദ് നിയാസ് മൂർക്കനാട്, റഷീദലി പോത്തുകല്ല്, അബ്ദുൽ മനാഫ് എടവണ്ണ, അക്ബർ വാഴക്കാട്, ഫെമിന, ഷാന നസ്രിൻ, മുജീബ് ചീക്കോട്, അഷ്റഫ് മമ്പാട്, ഷാജി പി.സി. കുനിയിൽ, ഹനീഫ ചാലിയം, അമീർ ഷാജി അരീക്കോട്, ശരത് വാഴയൂർ, ആസിഫ് കക്കോവ് എന്നിവർ വിതരണം ചെയ്തു. ചാലിയാർ ദോഹ ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

