ചാലിയാർ ഫെസ്റ്റ്: കൊടിയത്തൂർ പഞ്ചായത്ത് ചാമ്പ്യന്മാർ
text_fieldsചാലിയാർ സ്പോർട്സ് ഫെസ്റ്റിനോടനുബന്ധിച്ച്സംഘടിപ്പിച്ച ഘോഷയാത്ര
ദോഹ: ദേശീയ കായികദിനത്തിൽ അൽവക്റ സ്പോർട്സ് ക്ലബിൽ ചാലിയാർ ദോഹ സംഘടിപ്പിച്ച ഒമ്പതാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ കൊടിയത്തൂർ പഞ്ചായത്ത് 49 പോയന്റ് നേടി ഓവറോൾ കിരീടം സ്വന്തമാക്കി.
38 പോയന്റുമായി കീഴുപറമ്പ് പഞ്ചായത്ത് രണ്ടാം സ്ഥാനവും 29 പോയൻറ് വീതം നേടി വാഴക്കാട്, കടലുണ്ടി പഞ്ചായത്തുകൾ മൂന്നാം സ്ഥാനവും നേടി. എടവണ്ണ പഞ്ചായത്ത് (20 പോയന്റ്), ചെറുവണ്ണൂർ നല്ലളം പഞ്ചായത്ത് (18) എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഗ്രൂപ്പിനങ്ങളായ മാർച്ച് പാസ്റ്റ്, വടംവലി, ഫുട്ബാൾ മത്സരങ്ങളിൽ കൊടിയത്തൂർ പഞ്ചായത്തും 4x100 റിലേ മത്സരത്തിൽ വാഴക്കാട് പഞ്ചായത്തും സ്ത്രീകളുടെ പെനാൽറ്റി ഷൂട്ടൗട്ടിൽ എടവണ്ണ പഞ്ചായത്തും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വ്യക്തിഗത ഇനങ്ങളായ പഞ്ചഗുസ്തി, റണ്ണിങ് റേസ്, ലോങ് ജംപ്, ബാസ്കറ്റ്ബാൾ ത്രോ, കുട്ടികൾക്കുള്ള പെനാൽറ്റി ഷൂട്ടൗട്ട്, ബാൾ ഓൺ സ്റ്റമ്പ്, പെൻസിൽ ഡ്രോയിങ് എന്നിവയായിരുന്നു പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ചത്.
ഫിഫ വേൾഡ് കപ്പിൽ വളന്റിയർമാരായി സേവനം അനുഷ്ഠിച്ച ചാലിയാർ ദോഹയിലെ അംഗങ്ങളെ ഒമ്പതാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിനോടനുബന്ധിച്ച് ആദരിച്ചപ്പോൾ
ചാലിയാറിന്റെ തീരത്തുള്ള 24 പഞ്ചായത്തുകളിൽനിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 2000 പേർ പങ്കാളികളായി. ഖത്തർ, ഇന്ത്യൻ കലാസാംസ്കാരിക പൈതൃകങ്ങൾ പ്രതിഫലിച്ച വർണശബളമായ മാർച്ച് പാസ്റ്റിൽ ഇരുപതോളം പഞ്ചായത്തുകൾ പങ്കെടുത്തു.
മാർച്ച് പാസ്റ്റിലും തുടർന്ന് നടന്ന ഉദ്ഘാടന പരിപാടിയിലും മുഖ്യാതിഥിയായി പങ്കെടുത്ത ഖത്തർ പ്രഫഷനൽ വോളിബാൾ താരവും ലോകകപ്പ് ക്ലബ് വോളിബാളിലെ ഖത്തർ ടീമംഗവുമായ മുബാറക്ക് ദാഹി വലീദ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റിന്റെ ടൈറ്റിൽ സ്പോൺസറായ റയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, റേഡിയോ പാർട്നർ റേഡിയോ സുനോ ആൻഡ് ഒലിവ് എഫ്.എം പ്രോഗ്രാം ഹെഡ് നിബു വർഗീസ് അപ്പുണ്ണി, വോളിഖ് ഖത്തർ ജനറൽ സെക്രട്ടറി ആഷിഖ് അഹ്മദ്.
റിയാദ മെഡിക്കൽ മാർക്കറ്റിങ് ഹെഡ് അൽതാഫ്, ശമീർ, ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരി മഷൂദ് തിരുത്തിയാട്, ചാലിയാർ ദോഹ ഉപദേശക സമിതി അംഗം സിദ്ധീഖ് വാഴക്കാട്, രക്ഷാധികാരി ഹൈദർ ചുങ്കത്തറ, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ്, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളായ വർക്കി ബോബൻ.
ഇ.പി. അബ്ദുറഹിമാൻ, സാബിത് സഹീർ, ഷാനവാസ് ബാവ, ജൂട്ടാസ് പോൾ, കെ.ആർ. ജയരാജ്, ദീപക് ഷെട്ടി, എബ്രഹാം കെ. ജോസഫ്, മുസ്തഫ എലത്തൂർ, ഹൻസ് ജേക്കബ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഫിഫ വേൾഡ് കപ്പിൽ വളന്റിയറായി സേവനം അനുഷ്ഠിച്ച ചാലിയാർ ദോഹയിലെ 24 പഞ്ചായത്തുകളിലെ 110ഓളം വരുന്ന ഫിഫ വളന്റിയർമാരെ ചടങ്ങിൽ ആദരിച്ചു.
സെക്രട്ടേറിയറ്റ് ഭാരവാഹികളായ രതീഷ് കക്കോവ്, ലയിസ് കുനിയിൽ, അസീസ് ചെറുവണ്ണൂർ, അബി ചുങ്കത്തറ, രഘുനാഥ് ഫറോക്ക്, തൗസീഫ് കാവന്നൂർ, സാബിക് എടവണ്ണ, വനിത കമ്മിറ്റി പ്രസിഡന്റ് മുനീറ ബഷീർ, വൈസ് പ്രസിഡന്റുമാരായ മുഹ്സിന സമീൽ, വൃന്ദ രതീഷ്, സെക്രട്ടറി ശീതൾ പ്രശാന്ത്, ട്രഷറർ ശാലീന രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സി.ടി. സിദ്ധീഖ് ചെറുവാടി സ്വാഗതവും ട്രഷറർ ജാബിർ ബേപ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

