Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാ​ലി​യാ​ർ ദോ​ഹ...

ചാ​ലി​യാ​ർ ദോ​ഹ സ്പോ​ർ​ട്സ് ഫെ​സ്റ്റ്

text_fields
bookmark_border
ചാ​ലി​യാ​ർ ദോ​ഹ സ്പോ​ർ​ട്സ് ഫെ​സ്റ്റ്
cancel
camera_alt

ചാ​ലി​യാ​ർ ദോ​ഹ സം​ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ് ഫെ​സ്റ്റി​ലെ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​ലി​യാ​ർ ദോ​ഹ സം​ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ് ഫെ​സ്റ്റി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഖ​ത്ത​ർ ഊ​ർ​ങ്ങാ​ട്ടി​രി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 45.6 പോ​യി​ന്റു​മാ​യി ഓ​വ​റോ​ൾ കി​രീ​ടം ചൂ​ടി.

ര​ണ്ടാം സ്ഥാ​നം കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തും (21.25 പോ​യി​ന്റ്) മൂ​ന്നാം സ്ഥാ​നം കീ​ഴു​പ​റ​മ്പ് പ​ഞ്ചാ​യ​ത്തും (20.1 പോ​യി​ന്റ്) ക​ര​സ്ഥ​മാ​ക്കി. അ​ൽ വ​ക്റ സ്പോ​ർ​ട്സ് ക്ല​ബ്ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ശ്ര​ദ്ധേ​യ​മാ​യ മാ​ർ​ച്ച്‌ പാ​സ്റ്റി​ൽ ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. ആ​വേ​ശ​ക​ര​മാ​യ വ​ടം വ​ലി മ​ത്സ​ര​ത്തി​ൽ ഊ​ർ​ങ്ങാ​ട്ടി​രി​യും ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ കൊ​ടി​യ​ത്തൂ​രും ചാ​മ്പ്യ​ന്മാ​രാ​യി.

പു​രു​ഷ​ന്മാ​രു​ടെ പ​ഞ്ച​ഗു​സ്തി, 100 മീ ​റ​ണ്ണി​ങ് റേ​സ്‌, 1500 മീ ​റ​ണ്ണി​ങ്, സ്വി​മ്മി​ങ്, വ​നി​ത​ക​ൾ​ക്കു​ള്ള പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്‌, ബാ​സ്ക​റ്റ് ബാ​ൾ ത്രോ, ​ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മു​ള്ള റ​ണ്ണി​ങ് റേ​സ്‌, പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള ബാ​സ്ക​റ്റ് ബാ​ൾ ത്രോ ​തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത മ​ത്സ​ര​യി​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ന്റ്‌ സി.​ടി. സി​ദ്ദീ​ഖ് ചെ​റു​വാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബി​ഖു​സ്സ​ലാം എ​ട​വ​ണ്ണ സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​ൽ വ​ക്റ സ്പോ​ർ​ട്സ് ക്ല​ബ്‌ പ്ര​സി​ഡ​ന്റ് ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ഹ​സ​ൻ ആ​ൽ​ഥാ​നി സ്പോ​ർ​ട്സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​നി​സ്ട്രി ഓ​ഫ് ലേ​ബ​ർ റി​ലേ​ഷ​ൻ സ്പെ​ഷ​ലി​സ്റ്റ് ഖാ​ലി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ഫ​ക്രു മു​ഖ്യാ​ഥി​തി​യാ​യി.

ഐ.​ബി.​പി.​സി പ്ര​സി​ഡ​ന്റ്‌ താ​ഹ മു​ഹ​മ്മ​ദ്, ഐ.​എ​സ്.​സി സെ​ക്ര​ട്ട​റി ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, മ​റൈ​ൻ എ​യ​ർ ക​ണ്ടീ​ഷ​നി​ങ് ആ​ൻ​ഡ് റ​ഫ്രി​ജ​റേ​ഷ​ൻ ക​മ്പ​നി ഡ​യ​റ​ക്ട​റും ചാ​ലി​യാ​ർ ദോ​ഹ ചീ​ഫ് പാ​ട്ര​നു​മാ​യ ഷൗ​ക്ക​ത്ത​ലി ടി.​എ.​ജെ, ചാ​ലി​യാ​ർ ദോ​ഹ സ്ഥാ​പ​ക പ്ര​സി​ഡ​ന്റ്‌ വി.​സി. മ​ഷ്ഹൂ​ദ് തി​രു​ത്തി​യാ​ട്, ചീ​ഫ് അ​ഡ്വൈ​സ​ർ സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ്, വ​നി​ത വി​ങ് പ്ര​സി​ഡ​ന്റ്‌ മു​ഹ്സി​ന സ​മീ​ൽ, ന​യീം മു​ള്ളു​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ അ​ബ്ദു​ൽ അ​സീ​സ് ചെ​റു​വ​ണ്ണൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohachaliyarSports festQatar News
News Summary - Chaliyar Doha Sports Fest
Next Story