ചാലിയാർ ദോഹ ‘ഇക്കോഫോം’ നാളെ
text_fieldsദോഹ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചാലിയാർ ദോഹ നേതൃത്വത്തിൽ ഖത്തറിലെ വിദ്യാർഥികൾക്കായി ‘ഇക്കോഫോം 2025 – ക്രാഫ്റ്റ് വിത്ത് ആർട്ട്’ എന്ന പേരിൽ കരകൗശല മത്സരം സംഘടിപ്പിക്കുന്നു. നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടി ജൂൺ നാലിന് വൈകീട്ട് നാലു മുതൽ ദോഹ സി റിങ് റോഡിലെ നസീം മെഡിക്കൽ സെന്ററിൽ ആരംഭിക്കും.
പ്ലാസ്റ്റിക് മാലിന്യവിരുദ്ധ സന്ദേശവുമായി ഉപയോഗിച്ച പ്ലാസ്റ്റിക്കും പുനരുപയോഗ വസ്തുക്കളും ഉപയോഗിച്ച് സൃഷ്ടിക്കുന്ന കരകൗശല നിർമിതികളാണ് മത്സരത്തിന്റെ ഉള്ളടക്കം. ‘റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ’ എന്ന സന്ദേശം പുതിയ തലമുറക്ക് പകർന്നു നൽകുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യമെന്ന് സംഘാടകർ പറഞ്ഞു. ചാലിയാർ ദോഹ വിമൻസ് ടീം നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഇതോടൊപ്പം, കേരളത്തിലെ ചാലിയാർ തീരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെ.ജെ.എസ്.എസ് എളമരം എന്ന സംഘടനയുമായി ചേർന്ന്, നദീതീര പഞ്ചായത്തുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പരിപാടിയും നാട്ടിൽ സംഘടിപ്പിക്കും. നസീം സർജിക്കൽ ആൻഡ് മെഡിക്കൽ സെന്റർ പ്രതിനിധികളും ചാലിയാർ ദോഹ സംഘാടക സമിതി അംഗങ്ങളും മത്സരപരിപാടിയുടെ ഒരുക്കം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

