ചാലിയാർ ദോഹ ഇക്കോ ഫെസ്റ്റ്
text_fieldsദോഹ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ ഇക്കോ ഫെസ്റ്റ് എന്ന പേരിൽ പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ രണ്ട് വെള്ളിയാഴ്ച അൽ ഗറാഫ പേർളിങ് സീസൺ ഇന്റർനാഷനൽ സ്കൂളിൽ വൈകീട്ട് അഞ്ചു മുതലാണ് ഇക്കോ ഫെസ്റ്റ്. സ്കൂൾ കുട്ടികൾക്ക് ‘ബീറ്റ് ദി പ്ലാസ്റ്റിക് പൊല്യൂഷൻ’ എന്ന തീമിൽ സ്റ്റിൽ മോഡൽ മത്സരവും എക്സിബിഷനും പൊതു ജനങ്ങൾക്കായി മില്ലറ്റ് ഉൾപ്പെടുത്തിക്കൊണ്ടുള്ള വെജിറ്റബ്ൾ സാലഡ് മേക്കിങ് മത്സരവും സംഘടിപ്പിക്കുന്നു. സമ്മാനദാനം ജൂൺ അഞ്ചിന് ഐ.സി.സി മുംബൈ ഹാളിൽ നടത്തും. വിവരങ്ങൾക്കും രജിസ്ട്രേഷനും കോഓഡിനേറ്റർമാരായ രതീഷ് കക്കോവ് (5560 9982), സാബിഖ് എടവണ്ണ (3377 2079) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.