ചാലിയാർ ദിനാചരണവും കെ.എ. റഹ്മാൻ അനുസ്മരണവും
text_fieldsചാലിയാർ ദോഹ സംഘടിപ്പിച്ച പരിപാടിയിൽ ഹരിത കർഷക അവാർഡ് കരസ്ഥമാക്കിയ
ഹഫ്സ യൂനുസിന് ഉപഹാരം കൈമാറുന്നു
ദോഹ: ചാലിയാർ ദോഹ ചാലിയാർ ദിനത്തോടനുബന്ധിച്ച് ചാലിയാർ സമരനായകൻ കെ.എ. റഹ്മാൻ അനുസ്മരണം ഐ.സി.സി മുംബൈ ഹാളിൽ സംഘടിപ്പിച്ചു. ചാലിയാർ ദോഹ പ്രസിഡന്റ് സി.ടി. സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സാബിക്കുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു. ചാലിയാർ ദോഹ സ്ഥാപക പ്രസിഡന്റ് വി.സി. മഷ്ഹൂദ് ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായ ഡോ. നയീം മുള്ളുങ്ങൽ കെ.എ. റഹ്മാന്റെ സമരജീവിതവും ചാലിയാർ പുഴയുടെയും, പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രസക്തിയെ കുറിച്ചും വിശദീകരിച്ചു.
ഖത്തറിൽ താമസിക്കുന്ന ചാലിയാർ ദോഹ അംഗങ്ങളിൽ വീട്ടുകൃഷിയും അടുക്കളത്തോട്ടവും പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ “ചാലിയാർ ദോഹ ഹരിത കർഷക അവാർഡ് - 2026” കരസ്ഥമാക്കിയ ഹഫ്സ യൂനുസ് ഊർങ്ങാട്ടിരിക്കുള്ള ഉപഹാരം, പ്രസിഡൻറ് സി.ടി. സിദ്ദീഖ് കൈമാറി. മത്സരത്തിൽ പങ്കാളിയായവരിൽ നോമിനേറ്റ് ചെയ്യപ്പെട്ട 12 മത്സരാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ജൂറി ചെയർമാൻ നൗഫൽ കാവന്നൂർ, സാബിക്കുസലാം എടവണ്ണ, അബ്ദുൽ അസീസ് ചെറുവണ്ണൂർ, ബുജൈർ ഊർങ്ങാട്ടിരി, നസ്രുദ്ദീൻ ചീക്കോട്, ജൈസൽ എളമരം, മനാഫ് എടവണ്ണ, നൗഫൽ കട്ടയാട്ട്, സിദ്ദീഖ് വാഴക്കാട്, സലീം റോസ്, വനിത വിങ് ഭാരവാഹികളായ മുഹസിന സമീൽ, ഫെമിന സലിം, ഷാന നസ്രി എന്നിവർ ചേർന്നു നൽകി. 12ാമത് ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ് പ്രഖ്യാപനം രക്ഷാധികാരി സിദ്ദീഖ് പുറായിൽ നിർവഹിച്ചു. സ്പോർട്സ് ഫെസ്റ്റിന്റെ സ്വാഗതസംഘം രൂപവത്കരണവും വേദിയിൽ നടന്നു. ചാലിയാർ ദോഹ ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദി പറഞ്ഞു.
എം.സി ഭാരവാഹികളായ ഷാജി പി.സി. കീഴുപറമ്പ്, ഫുവാദ് കീഴുപറമ്പ്, അഹ്മദ് നിയാസ് മൂർക്കനാട്, റാഷിൽ വാഴക്കാട്, റഹൂഫ് ബേപ്പൂർ, റസാക്ക് രാമനാട്ടുകര, ഹാഷിം അരീക്കോട്, മുജീബ് ചീക്കോട്, ചാലിയാർ ദോഹ കൗൺസിൽ മെംബർമാർ, ലേഡീസ് വിങ് എക്സിക്യൂട്ടിവ് മെംബർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

