Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാലിയാർ കപ്പിന്...

ചാലിയാർ കപ്പിന് കിക്കോഫ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്​

text_fields
bookmark_border
chaliyar
cancel
camera_alt

ചാ​ലി​യാ​ർ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്​ 

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്​ അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ചാ​ലി​യാ​ർ ദോ​ഹ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ന് പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം. 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടു ടീ​മു​ക​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ഞാ​യ​റാ​ഴ്​​ച രാ​ത്രി ഒ​മ്പ​തു​മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലു​ക​ളി​ൽ സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്.​സി, ഫ്രൈ​ഡേ എ​ഫ്. സി​യെ​യും, ക​ട​പ്പു​റം എ​ഫ്.​സി, ഒ​ലെ എ​ഫ്.​സി​യെ​യും ഖ​ത്ത​ർ ഫ്ര​ണ്ട്സ് മ​മ്പാ​ട് എ​ഫ്.​സി, എ​ഫ്.​സി ബി​ദ്ദ​യെ​യും, ന​സീം യു​നൈ​റ്റ​ഡ് എ​ഫ്.​സി, സ്പൈ​ക്കേ​ഴ്സ് എ​ഫ്.​സി​യെ​യും നേ​രി​ടും.

സി. ​എ​ൻ. എ. ​ക്യു ഗ്രൗ​ണ്ടി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ടൂ​ർ​ണ​മെൻറി​ന് തു​ട​ക്കം കു​റി​ച്ചു. ചാ​ലി​യാ​ർ ദോ​ഹ ര​ക്ഷാ​ധി​കാ​രി ഷൗ​ക്ക​ത്ത​ലി ടി.​എ.​ജെ, ചീ​ഫ് അ​ഡ്വൈ​സ​ർ വി.​സി. മാ​ഷ്ഹൂ​ദ് എ​ന്നി​വ​ർ ടൂ​ർ​ണ​മെൻറ്​ ഉ​ത്ഘാ​ട​നം ചെ​യ്തു.

ചാ​ലി​യാ​ർ ക​പ്പ്‌ മെ​ഡി​ക്ക​ൽ പാ​ർ​ട്ണ​റാ​യ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​ജ​യ് റാ​വ​ത്, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ മു​ഹ​മ്മ​ദ്‌ അ​ലി ശി​ഹാ​ബ്, അ​ൽ​ഹി​ന്ദ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ​സ് ബ്രാ​ഞ്ച് മാ​നേ​ജ​ർ റി​യാ​ദ് കു​റു​ന്ത​ല , മ​റി​യം അ​ഡ്വ​ർ​ടൈ​സി​ങ് ഡ​യ​റ​ക്ട​ർ സ​ജാ​സ് ചാ​ലി​യം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ചാ​ലി​യാ​ർ ക​പ്പ് ചെ​യ​ർ​മാ​ൻ സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി. ​ടി. സി​ദ്ദീ​ഖ് ചെ​റു​വാ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജാ​ബി​ർ ബേ​പ്പൂ​ര് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:todayChaliyar Cup kickoff
News Summary - Chaliyar Cup kickoff quarter final matches today
Next Story