ചാലിയാർ കപ്പ് ഫൈനൽ നാളെ
text_fieldsചാലിയാർ കപ്പ് ഫൈനൽ മത്സരം സംബന്ധിച്ച് സംഘാടകർ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ചാലിയാർ കപ്പ് ഫുട്ബാൾ ഗ്രാൻഡ് ഫിനാലെക്ക് വെള്ളിയാഴ്ച പന്തുരുളും. വൈകീട്ട് 6.30 മുതൽ സി.എൻ.എ. ക്യു സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഡെസേർട്ട് ബോയ്സ് ടീ ടൈം എഫ്.സിയും മേറ്റ്സ് ഖത്തറുമാണ് ഫൈനലിൽ പോരിനിറങ്ങുന്നത്. ആദ്യം നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ ഗൾഫാർ എഫ്.സിയും ഫ്രൈഡേ എഫ്.സിയും ഏറ്റുമുട്ടും.
വർണ ശബളമായ ആഘോഷ പരിപാടികളോടെ ആരംഭിക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സെർബിയൻ ഫുട്ബാൾ കോച്ചും മുൻ ഫുട്ബാൾ താരവുമായ ബോറ മിലുട്ടിനോവിച്ച് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തറിലെ ഫുട്ബാൾ, കായികരംഗത്തെ പ്രമുഖരും വിവിധ സംഘടനാ നേതാക്കളും സമാപന ചടങ്ങിൽ പങ്കെടുക്കും.
വിവിധ സംഘടനകൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റ്, ഖത്തറിലെ പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കുന്ന ലൈവ് പെയിൻറിങ്, വേൾഡ് കപ്പ് സ്റ്റേഡിയങ്ങളുടെ ആർട്ട് എക്സ്പോ, ഖത്തർ മഞ്ഞപ്പടയുടെ ശിങ്കാരിമേളം എന്നിവ ആഘോഷപരിപാടികൾക്ക് കൊഴുപ്പേകും. മറൈൻ എയർകണ്ടീഷനിങ് ആൻഡ് െറഫ്രിജറേഷൻ കമ്പനിയാണ് ടൂർണമെൻറിെൻറ ടൈറ്റിൽ സ്പോൺസർ.
മെയിൻ സ്പോൺസർ ഫാർമാ കെയർ ഗ്രൂപ് ഓഫ് ഫാർമസീസും കോ സ്പോൺസർ റാഹ മെഡിക്കൽ സെൻറർ അൽഖോറുമാണ്. വാർത്തസേമ്മളനത്തിൽ ചാലിയാർ കപ്പ് ചെയർമാൻ ലയിസ് കുനിയിൽ, കൺവീനർ സമീൽ അബ്ദുൽ വാഹിദ്, ട്രഷറർ ജാബിർ ബേപ്പൂർ, ഫാർമ കെയർ ഗ്രൂപ് ഓഫ് ഫാർമസീസ് എം.ഡി നൗഫൽ കട്ടയാട്ട്, മീഡിയ വിങ് ചെയർമാൻ നിയാസ് മൂർക്കനാട്, സി.ടി. സിദ്ദീഖ് ചെറുവാടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

