Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാലിയാർ കപ്പ്‌:...

ചാലിയാർ കപ്പ്‌: ഡെസേർട്ട് ബോയ്സ് ജേതാക്കൾ

text_fields
bookmark_border
ചാലിയാർ കപ്പ്‌: ഡെസേർട്ട് ബോയ്സ് ജേതാക്കൾ
cancel
camera_alt

ചാ​ലി​യ​ർ ക​പ്പ്​ ഫു​ട്​​ബാ​ൾ ജേ​താ​ക്ക​ളാ​യ ഡെ​സേ​ർ​ട്ട് ബോ​യ്സ് ടീ ​ടൈം എ​ഫ്.​സി ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

ദോ​ഹ: ചാ​ലി​യാ​ർ ദോ​ഹ സം​ഘ​ടി​പ്പി​ച്ച ചാ​ലി​യാ​ർ ക​പ്പ്‌ അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ഡെ​സേ​ർ​ട്ട് ബോ​യ്സ് ടീ ​ടൈം എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. മേ​റ്റ്സ് ഖ​ത്ത​റി​നെ​തി​രാ​യ ഫൈ​ന​ലി​ൽ നാ​ട​കീ​യ സ​മ​നി​ല​ക​ൾ​ക്കൊ​ടു​വി​ൽ ടോ​സി​ലൂ​ടെ​യാ​ണ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. മു​ഴു​വ​ൻ സ​മ​യം ക​ളി​ച്ച​പ്പോ​ൾ 1-1നും, ​പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലും 3-3നും ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ലൂ​സേ​ഴ്​​സ് ഫൈ​ന​ലി​ൽ ഫ്രൈ​ഡേ എ​ഫ്. സി, ​ഗ​ൾ​ഫാ​ർ എ​ഫ്. സി​യെ 4-1 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ടൂ​ർ​ണ​മെൻറി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. ഹാ​ട്രി​ക് ഉ​ൾ​പ്പെ​ടെ ഏ​ഴു​ഗോ​ളു​ക​ൾ നേ​ടി ഫ്രൈ​ഡേ എ​ഫ്.​സി​യു​ടെ അ​ൽ​ഫാ​സ് ടൂ​ർ​ണ​മെൻറി​ലെ ടോ​പ് സ്കോ​റ​ർ ആ​യി. ഫാ​ർ​മ കെ​യ​ർ എ​ഫ്.​സി​യു​ടെ ബാ​ദു​ഷ ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച ഗോ​ൾ കീ​പ്പ​റി​നു​ള്ള അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി. ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള ആ​ർ​ഗ​സ് ഷി​പ്പി​ങ്​ റോ​ളി​ങ് ട്രോ​ഫി​യും, ഫാ​ർ​മ കെ​യ​ർ ഗ്രൂ​പ്​ ന​ൽ​കു​ന്ന 3022 ഖ​ത്ത​ർ റി​യാ​ൽ കാ​ഷ് പ്രൈ​സും, വി​ന്നേ​ഴ്സ് ട്രോ​ഫി​യും ഫൈ​ന​ലി​ലെ മു​ഖ്യാ​തി​ഥി മു​ൻ സെ​ർ​ബി​യ​ൻ ഫു​ട്ബാ​ൾ മാ​നേ​ജ​റും മു​ൻ ഫു​ട്ബാ​ൾ താ​ര​വു​മാ​യ ബോ​റ മി​ലി​ട്ടി​നോ​വി​ച്ച്, ആ​ർ​ഗ​സ് ഷി​പ്പി​ങ് എം.​ഡി ജം​ഷീ​ദ് എ​ന്നി​വ​ർ ഡെ​സേ​ർ​ട്ട് ബോ​യ്സ് ടീ ​ടൈം എ​ഫ്.​സി ടീ​മി​ന് സ​മ്മാ​നി​ച്ചു.

റ​ണ്ണേ​ഴ്സ് അ​പ്പി​നു​ള്ള ട്രോ​ഫി​യും കാ​ർ​സോ​ൺ ലോ​ജി​സ്​​റ്റി​ക്സ് ന​ൽ​കു​ന്ന 2022 ഖ​ത്ത​ർ റി​യാ​ൽ കാ​ഷ് പ്രൈ​സും ഖ​ത്ത​റി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്‌ അ​ൽ ഖാ​ലി​ദി മേ​റ്റ്സ് ഖ​ത്ത​ർ ടീ​മി​ന് സ​മ്മാ​നി​ച്ചു. മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി​യും ബോ​സ്കോ ട്രേ​ഡി​ങ് ന​ൽ​കു​ന്ന 1022 ഖ​ത്ത​ർ റി​യാ​ൽ കാ​ഷ് പ്രൈ​സും ചാ​ലി​യാ​ർ ദോ​ഹ ചീ​ഫ് അ​ഡ്വൈ​സ​ർ വി.​സി. മ​ഷ്ഹൂ​ദ് സ​മ്മാ​നി​ച്ചു.

വ​ർ​ണ​ശ​ബ​ള​മാ​യ മാ​ർ​ച്ച്‌ പാ​സ്​​റ്റ്, മേ​ളം ദോ​ഹ​യു​ടെ ശി​ങ്കാ​രി മേ​ളം, ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ർ​ടി​സ്​​റ്റ്​ ബാ​സി​ത്ത്‌ ഖാ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ലൈ​വ് പെ​യി​ൻ​റി​ങ്, ലോ​ക​ക​പ്പ്‌ സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ ആ​ർ​ട്ട്‌ എ​ക്സ്പോ എ​ന്നി​വ ചാ​ലി​യാ​ർ ക​പ്പ്​​ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യു​ടെ മാ​റ്റ്കൂ​ട്ടി.

മ​റൈ​ൻ എ​യ​ർ​ക​ണ്ടീ​ഷ​നി​ങ് ആ​ൻ​ഡ് റ​ഫ്രി​ജ​റേ​ഷ​ൻ ക​മ്പ​നി ഡ​യ​റ​ക്​​ട​ർ ഫാ​സി​ൽ, ഫാ​ർ​മ കെ​യ​ർ ഗ്രൂ​പ്​ എം.​ഡി നൗ​ഫ​ൽ ക​ട്ട​യാ​ട്ട്, റാ​ഹ മെ​ഡി​ക്ക​ൽ സെ​ന്റ​ർ അ​ൽ​ഖോ​ർ അ​സി. മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ശി​ഹാ​ബ്, ബോ​സ്കോ ട്രേ​ഡി​ങ് എം.​ഡി റ​ഫീ​ഖ്, ജ​യ​രാ​ജ​ൻ (ഐ.​സി.​ബി.​എ​ഫ്), റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, രാ​ജീ​വ്‌ കൊ​ള​ശ്ശേ​രി, കീ​ഗ​ൻ വാ​ക്ക​ർ, അ​നീ​ഷ് ജോ​ർ​ജ് മാ​ത്യൂ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ചാ​ലി​യാ​ർ ക​പ്പ്‌ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്‌ ല​യി​സ് കു​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​മീ​ൽ അ​ബ്​​ദു​ൽ വാ​ഹി​ദ് ചാ​ലി​യം സ്വാ​ഗ​ത​വും ടൂ​ർ​ണ​മെൻറ്​ ട്ര​ഷ​റ​ർ ജാ​ബി​ർ ബേ​പ്പൂ​ര് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യ സി.​ടി. സി​ദ്ദീ​ഖ്, ര​തീ​ഷ്‌ ക​ക്കോ​വ്, നി​യാ​സ് മൂ​ർ​ക്ക​നാ​ട്, കേ​ശ​വ്ദാ​സ് നി​ല​മ്പൂ​ർ, ഡോ​ക്ട​ർ ഷ​ഫീ​ഖ് താ​പ്പി, ഇ​ല്യാ​സ് ചെ​റു​വ​ണ്ണൂ​ർ, ബ​ഷീ​ർ കു​നി​യി​ൽ, അ​ജ്മ​ൽ അ​രീ​ക്കോ​ട്, ഹ​സീ​ബ് വാ​ഴ​യൂ​ർ, മു​നീ​റ ബ​ഷീ​ർ, ഷ​ഹാ​ന ഇ​ല്ല്യാ​സ്, മു​ഹ്സി​ന സ​മീ​ൽ, ശാ​ലീ​ന ര​ജീ​ഷ്, ഓ​ർ​ഗ​ന​സി​ങ്​ ടീം ​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chaliyar cup
News Summary - Chaliyar Cup: Desert Boys winners
Next Story