ചാലിയാർ കപ്പ് ബ്രോഷർ പ്രകാശനം
text_fieldsചാലിയാർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ബ്രോഷർ പ്രകാശനം
ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ചാലിയാർ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ രണ്ടിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു. മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി എം.ഡി ഷൗക്കത്തലി ടി.എ.ജെ പ്രകാശനം ചെയ്തു. സ്പോൺസർമാരിൽ ഒരാളായ ആർഗസ് ഷിപ്പിങ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ അബി ചുങ്കത്തറ ചടങ്ങിൽ സംബന്ധിച്ചു.
സെപ്റ്റംബർ 29, 30, ഒക്ടോബർ ആറ്, ഏഴ് എന്നീ തീയതികളിലാണ് ടൂർണമെന്റ് നടക്കുക. ഖത്തറിലെ പ്രമുഖരായ 16 ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാവുക. ചാലിയാർ കപ്പ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ്, വൈസ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, ജനറൽ കൺവീനർ സി.ടി. സിദ്ദീഖ്, ഭാരവാഹികളായ രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയിൽ, നിയാസ് മൂർക്കനാട്, അബ്ദുൽ അസീസ് ചെറുവണ്ണൂർ, ഉണ്ണികൃഷ്ണൻ എള്ളാത്ത്, അക്ഷയ് കടലുണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫോൺ: 77101814, 55609982, 70970230.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

