ചാലിയാർ കപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി
text_fieldsദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ക്വാർട്ടർ ഫൈനലിലേക്ക് എട്ടു ടീമുകൾ യോഗ്യത നേടി.
നവംബർ നാലിന് വ്യാഴാഴ്ച വൈകീട്ട് 7.30 മുതൽ സി.എൻ.എ.ക്യു സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ വാരിയേഴ്സ് എഫ്.സി x ഫ്രൈഡേ എഫ്.സി, ഡെസേർട്ട് ബോയ്സ് ടീ ടൈം എഫ്.സി x ഫാർമ കെയർ എഫ്.സി, തമിഴ്നാട് എഫ്.സി x മേറ്റ്സ് ഖത്തർ, ഗൾഫാർ എഫ്.സി x എഫ്.സി. ബിദ്ദ ടീമുകൾ ഏറ്റുമുട്ടും. ക്വാർട്ടർ ഫൈനലിൽ വിജയിക്കുന്ന നാലു ടീമുകൾ നവംബർ അഞ്ചിന് വൈകീട്ട് 7.30ന് സെമി ഫൈനലിൽ മത്സരിക്കും. മറൈൻ എയർകണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനിയാണ് ടൂർണമെൻറ് ടൈറ്റിൽ സ്പോൺസർ. ഫൈനൽ വിജയികൾക്ക് 3022 ഖത്തർ റിയാലും രണ്ടാം സ്ഥാനക്കാർക്ക് 2022 ഖത്തർ റിയാലും മൂന്നാം സ്ഥാനക്കാർക്ക് 1022 ഖത്തർ റിയാലും കാഷ് പ്രൈസ് സമ്മാനിക്കും.