പ്രവാസി സംഘടനകളുമായി സംവദിച്ച് ന്യൂനപക്ഷ കമീഷൻ ചെയർമാൻ
text_fieldsന്യൂനപക്ഷ കമീഷൻ ചെയർമാൻ എ.എ. റഷീദ് ഖത്തറിലെ വിവിധ പ്രവാസി സംഘടനാ
പ്രതിനിധികൾക്കൊപ്പം
ദോഹ: കേരള സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രവാസികളിലെത്തിക്കാൻ പ്രവാസി സംഘടനകളുടെ സഹകരണം ആവശ്യമെന്ന് ന്യൂനപക്ഷ കമീഷൻ ചെയർമാൻ എ.എ. റഷീദ്. സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ കമീഷൻ ചെയർമാനും ഖത്തറിലെ പ്രവാസി സംഘടന നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സമുദായങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം അവർക്കുണ്ടാകുന്ന അവകാശ നിഷേധങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ കമീഷൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ ചരിത്രപരമായ ഒരു ദൗത്യത്തിനുള്ള തുടക്കമാണ് ഈ പരിപടിയെന്നും മറ്റു വിദേശ രാജ്യങ്ങളിലടക്കമുള്ള മലയാളി പ്രവാസി സമൂഹങ്ങളിലെക്കും ന്യൂനപക്ഷ കമീഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എത്തിക്കാനുള്ള ഇത്തരം കൂടിച്ചേരലുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
20ഓളം സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സംഘടനാ പ്രതിനിധികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. സംസ്കൃതി സെക്രട്ടറി ഷംസീർ അരീക്കുളം, പ്രസിഡന്റ് സാബിത് സഹീർ, കേരള ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

