പള്ളിക്കുള്ളിൽ കസേര, സമൂഹമാധ്യമപ്രചാരണം തെറ്റ്
text_fieldsപള്ളിക്കകത്ത് പ്രത്യേക കസേര ഉണ്ടെന്ന് പറഞ്ഞ് പ്രചരിക്കുന്ന വിഡിയോയിൽനിന്ന്
ദോഹ: രാജ്യത്തെ പ്രധാനപ്പെട്ട പള്ളിയായ ഇമാം മുഹമ്മദ് ബിൻ അബ്ദുൽവഹാബ് മോസ്കിൽ (ഗ്രാൻഡ്മസ്ജിദ്) തറയിൽ പതിച്ചുവെക്കാൻ കഴിയുന്ന രൂപത്തിലുള്ള പ്രത്യേക കസേര സ്ഥാപിച്ചിട്ടുണ്ട് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന പ്രചാരണം തെറ്റാണെന്ന് ഔഖാഫ് ഇസ്ലാമിക മതകാര്യമന്ത്രാലയം അറിയിച്ചു. നമസ്കരിക്കാനെത്തുന്നവർക്ക് ചാരിയിരിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രത്യേക കസേര മടക്കി വെക്കുന്നതോടെ തറയോട് ചേർന്നിരിക്കുന്ന രൂപത്തിലാണെന്നും അവിെട കസേര ഉണ്ടോ എന്ന് തിരിച്ചറിയാൻ കഴിയില്ലെന്നുമുള്ള തരത്തിലാണ് വിഡിയോയിൽ ഉള്ളത്. കസേരയുടെ ഫോട്ടോയും ഒപ്പമുണ്ട്.
നമസ്കരിക്കാനെത്തുന്നവർക്ക് മൊൈബൽ, പഴ്സ് അടക്കമുള്ളവ വെക്കാനും ഇതിൽ സൗകര്യമുെണ്ടന്നും വിഡിയോയിൽ ഉണ്ട്. എന്നാൽ, ഇത്തരത്തിലുള്ള ഒരു കസേര പള്ളിയിൽ ഇല്ലെന്നും വിഡിയോയിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും ഔഖാഫ് അറിയിച്ചു.

