സി.എച്ച്. മുഹമ്മദ് കോയ മഹാനായ നേതാവ് -പാറക്കൽ അബ്ദുല്ല
text_fieldsസി.എച്ച് സ്മാരക സമിതി ഖത്തറിൽ പുറത്തിറക്കിയ സി.എച്ച് സ്മരണികയുടെ ആദ്യ കോപ്പി മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ സഫാരിയിൽനിന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ ആദ്യ കോപ്പി ഏറ്റുവാങ്ങി പ്രകാശനം ചെയ്യുന്നു. പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി എം. മുഹമ്മദ് മാഹീൻ സമീപം
ദോഹ : സി.എച്ച്. മുഹമ്മദ് കോയ മഹാനായ നേതാവായിരുന്നെന്ന് കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം സി.എച്ച് സ്മാരക സമിതി പുറത്തിറക്കിയ സി.എച്ച് സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ കോപ്പി മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ സഫാരിയിൽനിന്ന് പാറക്കൽ അബ്ദുല്ല ഏറ്റുവാങ്ങി. കെ.എം.സി.സി നേതാക്കളായ സലിം നാലകത്ത് , എസ്.എം. ബഷീർ , അബ്ദുൽ ഗഫൂർ , മീഡിയ പ്ലസ് ഡയറക്ടർ ഡോ. അമാനുള്ള വടക്കാങ്ങര , സി എച്ച് സ്മാരക സമിതി വൈസ് ചെയർമാൻ എം.മുഹമ്മദ് മാഹീൻ, കൺവീനർ ആസിഫ് മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

