Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്രൂ​യി​സ്​ സീ​സ​ൺ 29...

ക്രൂ​യി​സ്​ സീ​സ​ൺ 29 മു​ത​ൽ; 76 ആ​ഡം​ബ​ര ക​പ്പ​ൽ എത്തും

text_fields
bookmark_border
ക്രൂ​യി​സ്​ സീ​സ​ൺ 29 മു​ത​ൽ; 76 ആ​ഡം​ബ​ര ക​പ്പ​ൽ എത്തും
cancel

ദോ​ഹ: ആ​ഘോ​ഷ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്​ ഖ​ത്ത​ർ. അ​ഞ്ചു മാ​സം നീ​ളു​ന്ന ​ക്രൂ​യി​സ്​ സീ​സ​ണി​ന്​ ന​വം​ബ​ർ 29ന്​ ​ദോ​ഹ പോ​ർ​ട്ടി​ൽ തു​ട​ക്ക​മാ​വും. ഏ​പ്രി​ൽ 26വ​രെ തു​ട​രു​ന്ന ​ആ​ഡം​ബ​ര ​ക്രൂ​യി​സ്​ ക​പ്പ​ലു​ക​ളു​ടെ സീ​സ​ണി​ലേ​ക്ക്​ ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പ​ങ്കാ​ളി​ത്ത​മു​ണ്ടാ​വും. 76 ക​പ്പ​ലു​ക​ൾ തു​റ​മു​ഖ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​വാ​നി ഖ​ത്ത​ർ അ​റി​യി​ച്ചു.

ലോ​ക​ക​പ്പി​െൻറ ഭാ​ഗ​മാ​യി സ​മു​ദ്ര വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ വി​ശാ​ല പ​ങ്കാ​ളി​ത്ത​ത്തോ​ടെ ​ക്രൂ​യി​സ്​ സീ​സ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ലോ​ക​ത്തി​‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 86 ട്രി​പ്പു​ക​ൾ ദോ​ഹ പോ​ർ​ട്ടി​ലെ​ത്തും. ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഖ​ത്ത​റി​ൻ​റ ത​യാ​റെ​ടു​പ്പും സം​സ്​​കാ​ര​വും പൈ​തൃ​ക​വു​മെ​ല്ലാം ലോ​ക​മെ​ങ്ങു​മു​ള്ള സ​ഞ്ചാ​രി​ക​ളി​ലെ​ത്തി​ക്കു​ക​യാ​ണ്​ ​ക്രൂ​യി​സ്​ സീ​സ​ണി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

2022 ലോ​ക​ക​പ്പി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ താ​മ​സ​മൊ​രു​ക്കു​ന്ന​തി​ലും ക്രൂ​യി​സ്​ ക​പ്പ​ലു​ക​ൾ​ക്ക്​ നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്.

ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ ഖ​ത്ത​റി​െൻറ തീ​ര​ത്ത്​ ന​ങ്കൂ​ര​മി​ടു​ന്ന ക്രൂ​യി​സ്​ ക​പ്പ​ലു​ക​ളെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തും ആ​തി​ഥേ​യ​രു​ടെ പ​ദ്ധ​തി​ക​ളി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shipping
News Summary - Central to the celebrations is Qatar
Next Story