Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിക്ഷേപ നിരക്ക് ഉയർത്തി സെൻട്രൽ ബാങ്ക്
text_fieldsbookmark_border
Listen to this Article
ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിക്ഷേപ നിരക്ക് (ക്യു.സി.ബി.ഡി.ആര്) വർധിപ്പിച്ചതായി അറിയിച്ചു. 50 ബേസിസ് പോയന്റ് ഉയര്‍ത്തി 1.50 ശതമാനമായാണ് വർധിപ്പിക്കുന്നത്. വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് നടപടികൾ. ബാങ്കിന്റെ വായ്പ നിരക്ക് (ക്യു.സി.ബി.എല്‍.ആര്) 25 ബേസിസ് പോയന്റ് വര്‍ധിപ്പിച്ച് 2.75 ശതമാനമാക്കാനും തീരുമാനമായി. അതേ സാഹചര്യത്തില്‍, ക്യു.സി.ബി റിപ്പോ നിരക്ക് 50 ബേസിസ് പോയന്റ് ഉയര്‍ത്തി 1.75 ശതമാനമാക്കാനും തീരുമാനിച്ചതായി ബാങ്ക് അറിയിച്ചു. പ്രാദേശികവും അന്തര്‍ദേശീയവുമായ സാമ്പത്തിക മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് നിക്ഷേപ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

