കായിക വികസനം; മധ്യേഷ്യൻ രാജ്യങ്ങൾ സന്ദർശിച്ച് ശൈഖ് ജുആൻ
text_fieldsശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി തുർക്മെനിസ്താൻ പ്രസിഡന്റ് സർദാർ ബർദിമുഹമ്മദോവുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: മേഖലയിലെ കായിക വികസന പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷനും ഏഷ്യൻ അസോസിയേഷൻ ഓഫ് നാഷനൽ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ സെൻട്രൽ ഏഷ്യൻ പര്യടനം.
വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശൈഖ് ജുആൻ ദേശീയ ഒളിമ്പിക് കമ്മിറ്റി ഭാരവാഹികളും കായിക സംഘാടകരുമായി കൂടിക്കാഴ്ച നടത്തി. തുർക്മെനിസ്താൻ, തജികിസ്താൻ, കസാകിസ്താൻ എന്നീ രാജ്യങ്ങളിലെ ഒളിമ്പിക് ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്തി. ലോക അക്വാട്ടിക്സ് പ്രസിഡന്റ് ഹുസൈൻ അൽ മുസലാം, ഏഷ്യൻ ഒളിമ്പിക് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. ഥാനി ബിൻ അബ്ദുൽറഹ്മാൻ അൽ കുവാരി എന്നിവരും സന്ദർശനത്തിന്റെ ഭാഗമായി.
ആദ്യം തുർക്മെനിസ്താനിലെത്തിയ ശൈഖ് ജുആൻ തുർക്മെനിസ്താൻ പ്രസിഡന്റും ഒളിമ്പിക് കമ്മിറ്റി അധ്യക്ഷനുമായ സർദർ ബർദിമുഹമ്മദോവ് ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി.
വിവിധ രാജ്യങ്ങളിലെ സന്ദർശനത്തിൽ ഒളിമ്പിക് സ്പോർട്സ് വികസനം, പരിശീലനം, പൈതൃക കായിക ഇനങ്ങളുടെ അന്താരാഷ്ട്ര പ്രചാരണം തുടങ്ങി വിഷയങ്ങളിൽ ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

