Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസികളുടെ മിനിമം...

പ്രവാസികളുടെ മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രം പിൻവലിച്ചു

text_fields
bookmark_border
expatriate workers 29721
cancel

ദോഹ: ആറ്​ ഗൾഫ്​ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കുള്ള മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ, 2020 സെപ്​തംബറിന് മുമ്പുള്ള മിനിമം വേതന വ്യവസ്​ഥ വീണ്ടും പ്രാബല്യത്തിലായി.

തങ്ങളുടെ പൗരന്മാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോൾ വിദേശരാജ്യങ്ങള്‍ പാലിക്കേണ്ട മിനിമം ശമ്പള പരിധി കുറച്ച നടപടിയാണ്​ ഇന്ത്യൻ വിദേശ മന്ത്രാലയം പിന്‍വലിച്ചത്​. കഴിഞ്ഞ സെപ്​തംബറിൽ ഇറക്കിയ ഉത്തരവുകൾ അനുസരിച്ച്, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് 200 യു.എസ്​ ഡോളറും (14,900 രൂപ), കുവൈറ്റിലേക്ക് 245 ഡോളറും (18,250 രൂപ), സൗദി അറേബ്യയിലേക്ക് 324

ഡോളറും (18,250 രൂപ) മിനിമം വേതനമായാണ്​ പുനക്രമീകരണം നടത്തിയത്​. ഇതോടെ, നേരത്തെയുണ്ടായിരുന്ന മിനിമം ശമ്പള പരിധിയില്‍ 30 ശതമാനം മുതൽ 50 ശതമാനം വരെ കുറവുണ്ടായി.

കോവിഡ് സാഹചര്യത്തിൽ മിനിമം വേതന പരിധി കൂടുന്നത്​ കൊണ്ട്​, ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാവുന്നത് തടയുന്നതിന്​ വേണ്ടിയാണ്​ കുറക്കുന്നതെന്നായിരുന്നു സർക്കാർ നേരത്തെ നൽകിയ വിശദീകരണം.

എന്നാൽ, ഈ ഉത്തരവ് പ്രവാസികളുടെ വരുമാനത്തെ ബാധിക്കുമെന്നും മിനിമം വേതനം നിശ്ചയിച്ചത് വിദഗ്ദ്ധ, അവിദഗ്​ധ വിഭാഗമോ, വിദ്യാഭ്യാസ യോഗ്യതയോ കണക്കാക്കാതെയാണെന്നും ചൂണ്ടികാട്ടിയിരുന്നു. ഇതേ കോവിഡ് കാലത്ത് തന്നെയാണ് ഖത്തർ നിര്‍ബന്ധിത മിനിമം വേതനം ആയിരം റിയാൽ ആയി ഉയർത്തിയത്​ (20,000 രൂപ). സെപ്​തംബറിന്​ മുന്നേയുള്ള നിലയിലേക്ക്​ തിരിച്ചു പോയതോടെ, വിദഗ്​ധ-അവിദഗ്​ധ തൊഴിലിനും, വിദ്യഭ്യാസ യോഗ്യതക്കും അനുസരിച്ചായി മാറും മിനിമം വേതന മാനദണ്ഡം.

പ്രസ്​തുത ഉത്തരവ്​ പിൻവലിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച്​ തെലങ്കാന ഗള്‍ഫ് വര്‍ക്കേഴ്സ് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി ആന്ധ്ര ഹൈകോടതിയിൽ നൽകിയ പൊതു താൽപര്യ ഹരജി പരിഗണിക്കവെ, കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ 2020 സെപ്റ്റമ്പറിൽ ഇറക്കിയ സർക്കുലർ പിൻവലിച്ചതിന്‍റെ ഉത്തരവ് ഹാജരാക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minimum wage
News Summary - Center has withdrawn the measure to reduce the minimum wage limit for expatriates
Next Story