സി.ഐ.സി നേതൃത്വത്തിന് സ്വീകരണം നൽകി
text_fieldsസി.ഐ.സി കേന്ദ്ര നേതാക്കൾക്കും സോണൽ ഭാരവാഹികൾക്കും നൽകിയ സ്വീകരണം
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) പുതിയ കേന്ദ്ര നേതൃത്വത്തിനും, സി.ഐ.സി. റയ്യാൻ സോണിന് കീഴിലുള്ള 15 യൂണിറ്റിലുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനും സ്വീകരണം നൽകി. മീറ്റ് വിത്ത് ലീഡേഴ്സ് എന്ന തലക്കെട്ടിൽ നടന്ന പ്രൗഡമായ പരിപാടിയിൽ റയ്യാൻ സോണൽ പ്രസിഡന്റ് സുധീർ ടി.കെ അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രസിഡന്റ് ടി.കെ. ഖാസിം പ്രവർത്തകരോട് സംവദിച്ചു.
കേന്ദ്ര പ്രസിഡന്റ് ടി.കെ ഖാസിം, ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീർ, വൈസ് പ്രസിഡന്റ്മാരായ ഹബീബ് റഹ്മാൻ കീഴ്ശേരി, ഇ.അർഷാദ്, സംഘടനാ സെക്രട്ടറി ബിലാൽ ഹരിപ്പാട്, കൂടിയാലോചനാ സമിതി അംഗങ്ങളായ റിയാസ് ടി റസാഖ്, നഹ്യാ ബീവി, വിമൻ ഇന്ത്യ പ്രസിഡന്റ് എം നസീമ, വിവിധ സോണൽ പ്രസിഡന്റ്മാരായ ഷാനവാസ് ഖാലിദ്, വി.എൻ. അബ്ദുൽ ഹമീദ്, പി.എം. ബഷീർ അഹമ്മദ്, കെ..എച്. മുഷ്താഖ് എന്നിവർ സംബന്ധിച്ചു.
റയ്യാൻ സോണൽ വൈസ് പ്രസിഡന്റ്മാരായ സുഹൈൽ ശാന്തപുരം, സുബുൽ അബ്ദുൽ അസീസ്, സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം. എം, സംഘടനാ സെക്രട്ടറി അബ്ദുൽ ബാസിത്ത്, റിസോഴ്സ് സെക്രട്ടറി അബ്ദുൽ സലാം എ ടി, സോണൽ ഭാരവാഹികളായ സിദ്ദിഖ് വേങ്ങര, ഹാരിസ് കെ, മുഹമ്മദ് റഫീഖ് തങ്ങൾ, അസ്കർ അലി എന്നിവർ നേതൃത്വം നൽകി. യൂനുസ് സലീം ഖിറാഅത്ത് നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

