Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസെ​ൻ​സ​സ്​:...

സെ​ൻ​സ​സ്​: പ്ര​ധാ​ന​മ​ന്ത്രി​യും വി​വ​ര​ങ്ങ​ൾ ന​ൽ​കി; നി​ങ്ങ​ൾ ന​ൽ​കി​യി​ല്ലേ...

text_fields
bookmark_border
സെ​ൻ​സ​സ്​: പ്ര​ധാ​ന​മ​ന്ത്രി​യും വി​വ​ര​ങ്ങ​ൾ ന​ൽ​കി; നി​ങ്ങ​ൾ ന​ൽ​കി​യി​ല്ലേ...
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി ‘ഖ​ത്ത​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ആ​പ്​​’ വ​ഴി സെ​ൻ​സ​സ്​ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്നു 

ദോ​ഹ: പൊ​തു​സെ​ൻ​സ​സി​ൽ പ​ങ്കു​ചേ​ർ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യും. ഖ​ത്ത​ർ സെ​ൻ​സ​സ്​ 2020നാ​യു​ള്ള മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ അ​ദ്ദേ​ഹം വി​വ​ര​ങ്ങ​ൾ ന​ൽ​കി. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​​യെും വീ​ടു​ക​ളു​െ​ട​യും താ​മ​സ​സ്​​ഥ​ല​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ളാ​ണ്​ സെ​ൻ​സ​സി​ലൂ​ടെ ആ​സൂ​ത്ര​ണ​സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ അ​തോ​റി​റ്റി (പി.​എ​സ്.​എ) സ്വീ​ക​രി​ക്കു​ന്ന​ത്.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും എ​ല്ലാ​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച്​ സെ​ൻ​സ​സ്​ ന​ട​ത്തു​ന്ന അ​തോ​റി​റ്റി​യെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. സെ​ൻ​സ​സി​െൻറ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്​ ഏ​െ​റ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും ഇ​തി​നാ​ൽ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ത​ന്നെ വി​വ​ര​ങ്ങ​ൾ ന​ൽ​കി എ​ല്ലാ​വ​രും സെ​ൻ​സ​സി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡ്​ മൂ​ല​മാ​ണ്​ പൊ​തു​സെ​ൻ​സ​സി​െൻറ അ​വ​സാ​ന​ഘ​ട്ടം നി​ർ​ത്തി​വെ​ച്ചി​രു​ന്ന​ത്. ഇ​താ​ണ്​ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ​ പു​ന​രാ​രം​ഭി​ച്ച​ത്. www.psa.gov.qa/census2020.aspx എ​ന്ന അ​തോ​റി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​ണ്​ അ​ന്ന്​ സെ​ൻ​സ​സ്​ തു​ട​ങ്ങി​യ​ത്​. വെ​ബ്​​സൈ​റ്റി​ലൂ​ടെ​യു​ള്ള സെ​ൻ​സ​സ്​ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ 2021 ജ​നു​വ​രി ഏ​ഴു​വ​രെ​യാ​ണ്​ തു​ട​രു​ക. ആ ​ഘ​ട്ട​ത്തി​ൽ ഫീ​ൽ​ഡ്​ സ​ന്ദ​ർ​ശ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഡി​സം​ബ​ർ 13 മു​ത​ൽ ഫീ​ൽ​ഡ്​ സ​ന്ദ​ർ​ശ​നം കൂ​ടി ന​ട​ക്കു​ക​യാ​ണ്.

കു​ടും​ബ​ങ്ങ​ൾ​ക്കും വ്യ​ക്​​തി​ക​ൾ​ക്കും ആ​സൂ​ത്ര​ണ സ്​​ഥി​തി​വി​വ​ര​ക​ണ​ക്ക്​ അ​തോ​റി​റ്റി ഇ​ല​ക്​​ട്രോ​ണി​ക്​ ഫോ​മു​ക​ൾ വെ​ബ്​​സൈ​റ്റ്​ വ​ഴി ല​ഭ്യ​മാ​ക്കി​യാ​ണ്​ ഇ​ല​ക്​​ട്രോ​ണി​ക്​ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. എ​ല്ലാ​വി​ധ കോ​വി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളും പാ​ലി​ച്ചാ​ണ്​ സെ​ൻ​സ​സ്​ ന​ട​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ, വീ​ടു​ക​ൾ, സൗ​ക​ര്യ​ങ്ങ​ൾ, കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം, കു​ടും​ബ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ്​​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ശേ​ഖ​രി​ക്കു​ക. ഓ​ൺ​ലൈ​നി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നാ​കാ​ത്ത​വ​ർ​ക്കാ​യാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ നേ​രി​​ട്ടെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക. 1986, 1997, 2004, 2010, 2015 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഖ​ത്ത​റി​ൽ പ്ര​ധാ​ന സെ​ൻ​സ​സു​ക​ൾ മു​മ്പ്​ ന​ട​ന്ന​ത്. കു​​ടും​​ബ​​ങ്ങ​​ള്‍ക്ക് അ​​ടി​​സ്ഥാ​​ന​​സേ​​വ​​ന​​ങ്ങ​​ളു​​ടെ ല​​ഭ്യ​​ത വി​​ല​​യി​​രു​​ത്ത​​ല്‍, സേ​​വ​​ന​​ങ്ങ​​ള്‍ ആ​​വ​​ശ്യ​​മു​​ള്ള മേ​​ഖ​​ല​​ക​​ള്‍ തി​​രി​​ച്ച​​റി​​യ​​ല്‍, പ​​ദ്ധ​​തി​​ക​​ളു​​ടെ മു​​ന്‍ഗ​​ണ​​ന​​ക​​ള്‍ നി​​ശ്ച​​യി​​ക്ക​​ല്‍ എ​​ന്നി​​വ​​ക്കെ​ല്ലാം സെ​​ന്‍സ​​സ് വി​​വ​​ര​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സെ​ൻ​സ​സ്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ന്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​സൂ​ത്ര​ണ​സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ അ​തോ​റി​റ്റി 'ഖ​ത്ത​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ആ​പ്​​' (Qatar Statistics'app) എ​ന്ന പ്ര​ത്യേ​ക സ്​​മാ​ർ​ട്ട്​ ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​ത്. ആ​പ്​​ ഉ​പ​യോ​ഗി​ച്ച്​ ജ​ന​ങ്ങ​ൾ​ക്ക്​ ഓ​ൺ​ലൈ​നാ​യി സെ​ൻ​സ​സ്​ വി​വ​ര​ങ്ങ​ൾ അ​തോ​റി​റ്റി​ക്ക്​ കൈ​മാ​റാ​നാ​കും. പു​തി​യ ആ​പ്പ്​ ആ​ൻ​ഡ്രോ​യ്​​ഡ്, ഐ.​ഒ.​എ​സ്​ ഓ​പ​റേ​റ്റി​ങ്​ സി​സ്​​റ്റ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. ​സെ​ൻ​സ​സ്​ 2020നാ​യു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കാ​നാ​യു​ള്ള നേ​രി​ട്ടു​ള്ള ലി​ങ്കാ​ണ്​ ആ​പ്പി​ൽ ഉ​ള്ള​ത്. സു​ര​ക്ഷി​ത​മാ​യും വേ​ഗ​ത്തി​ലും ഇ​തി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Censusinformation
Next Story