സെൻസസ്: ഓൺലൈനിൽ വിവരങ്ങൾ നൽകാനുള്ള കാലാവധി നീട്ടി
text_fieldsദോഹ: ഖത്തർ സെൻസസ് 2020ന് ഓൺലൈനായി വിവരങ്ങൾ നൽകാനുള്ള സമയപരിധി ആസൂത്രണസ്ഥിതിവിവരക്കണക്ക് അതോറിറ്റി (പി.എസ്.എ) നീട്ടി. ജനുവരി മധ്യംവരെയാണ് പുതിയകാലാവധി.
പൗരന്മാരും താമസക്കാരും ഇൗ സമയത്തിനുള്ളിൽ സെൻസസ് വിവരങ്ങൾ ഓൺലൈനായി നൽകണമെന്ന് പി.എസ്.എ നിർദേശിച്ചു. ഇതിനകം നിരവധിപേരാണ് ഓൺലൈൻ വഴി സെൻസസിനായി വിരങ്ങൾ നൽകിയിരിക്കുന്നത്.
സെൻസസ് പ്രക്രിയയുടെയും സെൻസസിനായുള്ള ആധുനിക സജ്ജീകരണങ്ങളുടെയും വിജയമാണിത് കാണിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. പൊതുജനങ്ങൾക്ക് സെൻസസുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനായി 8000800 എന്ന ടോൾ ഫ്രീ നമ്പറും അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടുമുതൽ രാത്രി എട്ടു വരെ ഈ നമ്പറിൽ വിവരങ്ങൾ ലഭ്യമാകും. പൊതുജനങ്ങൾക്ക് ഓൺലൈനിൽ എങ്ങെന സെൻസസ് വിവരങ്ങൾ നൽകാമെന്നതടക്കമുള്ള സംശയങ്ങൾ ഈ നമ്പറിലൂടെ ചോദിക്കാനാകും. സുസ്ഥിരവികസനത്തിന് വിജയകരമായ സെൻസസ് ആവശ്യമാണെന്നും എല്ലാവരും കൃത്യമായ വിവരങ്ങൾ നൽകി നടപടികൾ പൂർത്തീകരിക്കണമെന്നും അതോറിറ്റി അറിയിച്ചു.
കോവിഡ് മൂലം നിർത്തിവെച്ചിരുന്ന പൊതുസെൻസസിെൻറ അവസാനഘട്ടത്തിെൻറ ഫീൽഡ് സർവേയാണ് ഈയടുത്ത് പുനരാംരംഭിച്ചത്. ഡിസംബർ 13ന് തുടങ്ങി 2021 ജനുവരി മധ്യത്തിൽ വരെയാണ് ഫീൽഡ് സർേവ നടക്കുക. രണ്ടായിരത്തിലധികം ഉദ്യോഗസ്ഥരാണ് ഈ ഘട്ടത്തിൽ വീടുകളിലും താമസസ്ഥലങ്ങളിലുമെത്തി വിവരങ്ങൾ ശേഖരിക്കുക. കുടുംബങ്ങൾ, വ്യക്തികൾ എന്നിവരിൽനിന്നാണ് വിവരങ്ങൾ േതടുക. കുടുംബങ്ങളുെട വിവരങ്ങൾ ൈകമാറുന്നതിന് കുടുംബനാഥന് മൂന്നു രീതികളാണ് ഉദ്യോഗസ്ഥർ അനുവദിക്കുക.
ഒന്നുകിൽ ഉദ്യോഗസ്ഥനുമായി നേരിട്ട് സംസാരിച്ച് വിവരങ്ങൾ നൽകാം. അല്ലെങ്കിൽ ഫീൽഡ് സന്ദർശനേത്താടനുബന്ധിച്ച് കവറിനുള്ളിൽ പ്രത്യേക ഫോറങ്ങൾ കുടുംബനാഥന്മാർക്ക് നൽകും. ഈ ഫോറം പൂരിപ്പിച്ച് നൽകിയും സെൻസസിൽ വിവരങ്ങൾ നൽകാം. സെൻസസിെൻറ അടുത്തഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് ഈ ഫോറം ൈകമാറുകയാണ് വേണ്ടത്. ഇതുമല്ലെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ ഇലക്ട്രോണിക് ഫോം പൂരിപ്പിച്ച് ഓൺലൈനിലൂടെയും വിവരങ്ങൾ ൈകമാറാം.
കോവിഡ് മൂലമാണ് പൊതുസെൻസസിെൻറ അവസാനഘട്ടം നിർത്തിവെച്ചിരുന്നത്. ഇതു ഡിസംബർ ഒന്നുമുതലാണ് പുനരാരംഭിച്ചത്. www.psa.gov.qa/census2020.aspx എന്ന അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് അന്ന് സെൻസസ് തുടങ്ങിയത്. ഓൺലൈൻ സെൻസസ് ഡിസംബർ ഒന്നുമുതൽ 2021 ജനുവരി ഏഴുവരെയാണെന്നാണ് നേരത്തേ അറിയിച്ചത്. ഇതാണ് ഇപ്പോൾ ജനുവരി മധ്യത്തിലേക്ക് നീട്ടിയത്. സെൻസസ് വിവരങ്ങൾ കൈമാറുന്നതിന് പൊതുജനങ്ങൾക്കായി അതോറിറ്റി ഈയടുത്ത് പ്രത്യേക സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. ആപ് ഉപയോഗിച്ച് ജനങ്ങൾക്ക് ഓൺലൈനായി സെൻസസ് വിവരങ്ങൾ അതോറിറ്റിക്ക് കൈമാറാം. 'ഖത്തർ സ്റ്റാറ്റിസ്റ്റിക്സ് ആപ്' (Qatar Statistics'app) എന്ന പുതിയ ആപ് ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഓപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കും. ഖത്തർ സെൻസസ് 2020നായുള്ള എല്ലാവിവരങ്ങളും എളുപ്പത്തിൽ ജനങ്ങൾക്ക് നൽകാനായുള്ള നേരിട്ടുള്ള ലിങ്കാണ് ആപിലുള്ളത്. സുരക്ഷിതമായും വേഗത്തിലും ഇതിലൂടെ വിവരങ്ങൾ നൽകാം. വീടുകളിലും താമസസ്ഥലങ്ങളിലും ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ശേഖരിക്കുന്നത് കാത്തിരിക്കാതെ ആപിലൂടെ വിവരങ്ങൾ നൽകാനാകും. അറബിക്കിലും ഇംഗ്ലീഷിലുമായി ആപ് ലഭ്യമാണ്. പി.എസ്.എയുടെ വെബ്സൈറ്റുമായി നേരിട്ട് ആപ് ബന്ധിപ്പിച്ചിരിക്കുന്നു. സുരക്ഷിതതവും ഉപഭോക്തൃസൗഹൃദപരവുമാണ് ആപ്. നിരവധി സർക്കാർ സംവിധാനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത വിവിധ വിവരങ്ങളാണ് സെൻസസ് വഴി ശേഖരിക്കുന്നത്. 1986, 1997, 2004, 2010, 2015 എന്നീ വർഷങ്ങളിലാണ് ഖത്തറിൽ പ്രധാന സെൻസസുകൾ മുമ്പ് നടന്നത്.
എല്ലാത്തരം വികസനപദ്ധതികള്‍ക്കും പിന്തുണയേകുന്നതില്‍ സെന്‍സസ് വലിയ പങ്കുവഹിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് അടിസ്ഥാനസേവനങ്ങളുടെ ലഭ്യത വിലയിരുത്തല്‍, സേവനങ്ങള്‍ ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയല്‍, പദ്ധതികളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കല്‍ എന്നിവക്കെല്ലാം സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
തൊഴില്‍ശക്തിയുടെ വലുപ്പവും അതിെൻറ സ്വഭാവസവിശേഷതകളും സംബന്ധിച്ച വിവരങ്ങളുടെ സുപ്രധാന സ്രോതസ്സായും സെന്‍സസിനെ കണക്കാക്കുന്നു. ഓരോ അഞ്ചുവര്‍ഷമോ 10 വര്‍ഷമോ കൂടുമ്പോഴാണ് സെന്‍സസ് എടുക്കുന്നത്.
സ്കൂളുകള്‍, ആശുപത്രികള്‍, പൊലീസ് വകുപ്പുകള്‍ ഉള്‍പ്പെടെ വിവിധ സേവനങ്ങളുടെ വിതരണം ഉൾപ്പെടെ വികസനപ്രക്രിയകള്‍ക്ക് സെന്‍സസ് വിവരങ്ങള്‍ സുപ്രധാനമാണ്.
ഖത്തർ സെൻസസ് 2020െൻറ വിവരശേഖരണത്തിനും വിവരങ്ങൾ രേഖപ്പെടുത്താനുമായി അത്യാധുനിക സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താനും വിവരങ്ങൾ വേർതിരിക്കുന്നതിന് വേഗം നൽകാനും വിശകലനം ചെയ്യാനും അന്താരാഷ്ട്ര ഗുണമേന്മയും നിലവാരവുമുള്ള സോഫ്റ്റ് വെയറാണിത്.
2010 മുതൽ സെൻസസ് വിവരശേഖരണത്തിനായി മികച്ച സംവിധാനങ്ങളും സാങ്കേതികവിദ്യയുമാണ് ഉപയോഗിച്ചു വരുന്നത്. ഇതിൽനിന്നും കുറച്ചു മാറ്റങ്ങളോടെയും വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനുമുള്ള പുതിയ സംവിധാനങ്ങളും ചേർന്നതാണ് 2020ലെ സെൻസസ്.
ആഗോള തലത്തിൽ വിവരശേഖരണത്തിനായി ഉപയോഗിക്കുന്ന ഏറ്റവും മികച്ചസാങ്കേതികവിദ്യതന്നെയാണ് ഖത്തറിലും ഉപയോഗിക്കുന്നത്. വളരെ വേഗത്തിലും കുറ്റമറ്റ രീതിയിലും സെൻസസ് നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ ഇതുപകരിക്കുെന്നന്നും അതോറിറ്റി വിശദീകരിക്കുന്നു.
ഒൺലൈൻ വിവരശേഖരണത്തിന് പുറമെ, ഫീൽഡിൽ വിവരങ്ങൾ ശേഖരിക്കുന്ന ഉദ്യോഗസ്ഥർക്കും അത്യാധുനിക സൗകര്യങ്ങളുൾക്കൊള്ളുന്ന ടാബ്ലെറ്റുകളാണ് അതോറിറ്റി നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് വീടുകൾ കൃത്യമായി അടയാളപ്പെടുത്താനും കണ്ടെത്താനുമായി മികവുറ്റ മാപ് സംവിധാനവും ഇതിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.