Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആഘോഷം, ആരോഗ്യം,...

ആഘോഷം, ആരോഗ്യം, കായികം; ദേശീയ കായിക ദിനാഘോഷം ഫെബ്രുവരി 10ന്

text_fields
bookmark_border
ആഘോഷം, ആരോഗ്യം, കായികം; ദേശീയ കായിക ദിനാഘോഷം ഫെബ്രുവരി 10ന്
cancel
camera_alt

ഖ​ത്ത​ർ നാ​ഷ​ന​ൽ സ്പോ​ർ​ട്സ് ഡേ ​ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഖ​ത്ത​ർ സ്‌​പോ​ർ​ട്‌​സ് ഫോ​ർ ഓ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റു​മാ​യ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ മു​സ്ലിം അ​ൽ ദോ​സാ​രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദോഹ: ഫെബ്രുവരി 10ന് രാജ്യവ്യാപകമായി നടക്കാനിരിക്കുന്ന ദേശീയ കായിക ദിന പരിപാടികളുടെ വിശദാംശങ്ങൾ ഖത്തർ നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി പുറത്തുവിട്ടു. ‘ഐ ചൂസ് സ്പോർട്സ്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജീവിതശൈലി എന്ന നിലയിലും മെച്ചപ്പെട്ട ആരോഗ്യത്തിനും വേണ്ടി സ്‌പോർട്‌സ് പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌പോർട്‌സ് പരിശീലിക്കുക എന്നത് ജനങ്ങളുടെ തീരുമാനമായും സാമൂഹിക അവബോധമായും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഐ ചൂസ് സ്പോർട്സ്’ എന്ന മുദ്രാവാക്യം തെരഞ്ഞെടുത്തതെന്ന് ലുസൈൽ സ്‌പോർട്‌സ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ നാഷനൽ സ്‌പോർട്‌സ് ഡേ കമ്മിറ്റി ചെയർമാനും ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ) പ്രസിഡന്റുമായ അബ്ദുറഹ്മാൻ ബിൻ മുസ്ലിം അൽ ദൂസരി പറഞ്ഞു.

സ്പോർട്സിനെ ഒരു വാർഷിക പരിപാടി എന്നതിലുപരി ഗുണനിലവാരമുള്ള ജീവിതശൈലിയായി മാറ്റുക, ജീവിത നിലവാരവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുക, സജീവവും സർഗാത്മകവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ആരോഗ്യ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുമുള്ള വേദിയായി നാഷനൽ സ്പോർട്സ് ഡേ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടികളുടെ അജണ്ടയും വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. കായികം, വിനോദം, രാജ്യത്തിന്റെ സംസ്കാരം എന്നിവ കോർത്തിണക്കിയ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൊതു പാർക്കുകൾ, കായിക സെന്ററുകൾ എന്നിവിടങ്ങളിൽ സർക്കാർ -സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ പരിപാടികൾ സംഘടിപ്പിക്കും.

സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും കായിക വിനോദങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടാൻ നിരവധിയാർന്ന കായിക വേദികളും ഒരുക്കിയിട്ടുണ്ട്. 800ലധികം കമ്മ്യൂണിറ്റി കായിക പരിപാടികൾ ഉൾക്കൊള്ളുന്ന ഈ വർഷത്തെ ക്യൂ.എസ്.എഫ്.എ വാർഷിക കലണ്ടറും ചടങ്ങിൽ പുറത്തിറക്കി. കഴിഞ്ഞ വർഷം രാജ്യത്ത് വിവിധ കായിക ഇവന്റുകളിലായി 2,15,506 പേരാണ് പങ്കെടുത്തത്. കായിക ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തവർ 6,984 പേരും കമ്മ്യൂണിറ്റി റണ്ണിങ് ഇവന്റുകൾ 38,696 പേരും പങ്കാളികളായി. ഇക്കാലയളവിൽ ആകെ 834 പരിപാടികളും സംഘടിപ്പിച്ചു. കായിക പരിപാടികളിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ടിക്കറ്റുകൾക്കും മറ്റുമുള്ള സമഗ്ര പ്ലാറ്റ്‌ഫോമാണ് “സ്പോർട്സ് ഫോർ ആൾ” ആപ്പ്. ഈ വർഷം 73,000ലധികം പേർ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026ൽ എല്ലാ പങ്കാളികളുമായും സഹകരിച്ച് 800ലധികം കമ്യൂണിറ്റി, കായിക, ഇവന്റുകൾ കൂടുതൽ മികച്ച രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ സാധിക്കുമെന്ന് അൽ ദോസരി പ്രത്യാശ പ്രകടിപ്പിച്ചു.

പരിപാടികൾ ഇന്ന്

  • ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ: ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന ഭക്ഷണ രുചികളൊരുക്കി ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ 974 സ്റ്റേഡിയത്തിൽ നടക്കുന്നു. വാരാന്ത്യങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ പുലർച്ചെ ഒന്നുവരെ പ്രവേശിക്കാം.
  • ഇന്റർനാഷനൽ ആംബർ എക്സിബിഷൻ: ആംബറിൽ തീർത്ത വിവിധ ഇനം അലങ്കാര വസ്തുക്കളുമായി കതാറ കൾചറൽ വില്ലേജ് കഹ്റമാൻ പ്രദർശനം കതാറ ഹാൾ ബിൽഡിങ് നമ്പർ 12ൽ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മുതൽ രാത്രി 10 വരെ പ്രദർശനമുണ്ടാകും. തസ്ബീഹ് മാലകളും മോതിരവും ആഭരണങ്ങളും മുതൽ ആംബറിൽ തീർത്ത അനേകം വസ്തുക്കളുടെ വമ്പൻ ശേഖരവുമായാണ് പ്രദർശനത്തിലുള്ളത്.
  • ഖത്തർ കൈറ്റ് ഫെസ്റ്റിവൽ: കൂറ്റൻ പട്ടങ്ങളുടെ വിസ്മയ കാഴ്ചയുമായി നാലാമത് കൈറ്റ് ഫെസ്റ്റിവൽ ഓൾഡ് ദോഹ പോർട്ടിൽ നടക്കും. പകലും രാത്രിയുമായി നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ വൈവിധ്യമാർന്ന പട്ടങ്ങളുടെ ദൃശ്യവിസ്മയമാകും ആകാശത്ത് ഒരുക്കുന്നത്. കൂടാതെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാംസ്കാരിക പ്രകടനങ്ങൾ, കാർണിവൽ പരേഡുകൾ, സ്റ്റേജ് ഷോകൾ തുടങ്ങിയ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
  • സ്റ്റാർ സിങ്ങർ സെമി ഫൈനൽ: ഇന്ത്യൻ കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന സ്റ്റാർ സിങ്ങർ സീസൺ -1 സെമി ഫൈനൽ റൗണ്ട് മത്സരങ്ങൾ വൈകീട്ട് ആറുമുതൽ ഐ.സി.സി അശോക ഹാളിൽ നടക്കും. 16 മത്സരാർഥികൾ മാറ്റുരക്കും.
  • സൗജന്യ ദന്ത പരിശോധനയും സ്ക്രീനിങ്ങും: ഗ്രീൻ ഹെൽത്ത് ഡെന്റൽ ക്ലിനിക് സംഘടിപ്പിക്കുന്ന സൗജന്യ ദന്ത പരിശോധനയും സ്ക്രീനിങ്ങും വൈകീട്ട് മൂന്നുമുതൽ ഏഴുവരെ അബൂഹമൂർ അൽ സലാം മാളിന് എതിർവശത്തുള്ള ഗ്രീൻ ഹെൽത്ത് ഡെന്റൽ ക്ലിനിക്കിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7076 7086, 5051 0020.
  • സിട്രസ് ഫെസ്റ്റിവൽ: പാകിസ്താൻ സിട്രസ് ഫെസ്റ്റിവൽ അൽ വക്റ ഓൾഡ് സൂഖിലെ അൽ 'ഫർദത്ത് അൽ മദ്ഹൂബ്'ൽ വൈകീട്ട് നാലു മുതൽ ഒമ്പതുവരെ നടക്കും. ഓറഞ്ച് പ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കിന്നോ, മന്ദാരിൻ തുടങ്ങി വിവിധയിനം വർഗത്തിൽപ്പെട്ട പഴങ്ങളും അവ ഉപയോഗിച്ചുണ്ടാക്കുന്ന മധുരപലഹാരങ്ങൾ, ജ്യൂസുകൾ, ഡെസേട്ടുകൾ എന്നിവയും മേളയിൽ ഒരുക്കിയുട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Celebrationnational sports dayGulf Newsqatar​
News Summary - Celebration, health, sports; National Sports Day celebration on February 10
Next Story