Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദൃശ്യവിസ്മയമായി കുവാഖ്...

ദൃശ്യവിസ്മയമായി കുവാഖ് കളേഴ്​സ് ഓഫ് ഇന്ത്യ

text_fields
bookmark_border
ദൃശ്യവിസ്മയമായി കുവാഖ് കളേഴ്​സ് ഓഫ് ഇന്ത്യ
cancel
camera_alt

കു​വാ​ഖ്​ ഖ​ത്ത​ർ ക​ളേ​ഴ്​​സ്​ ഓ​ഫ്​ ഇ​ന്ത്യ പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ദോ​ഹ ബാ​ങ്ക് സി.​ഇ.​ഒ ഡോ. ​ആ​ർ. സീ​താ​രാ​മ​ൻ, പ​ത്നി സം​ഗീ​ത സീ​താ​രാ​മ​ൻ എ​ന്നി​വ​ർ ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്ക്​ ആ​ദ​ര​വ​ർ​പ്പി​ക്കു​ന്നു

ദോ​ഹ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തിെൻറ 75ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യും ഐ.​സി.​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ഖ​ത്ത​റി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ 'കു​വാ​ഖ്' ക​ളേ​ഴ്​​സ്​ ഓ​ഫ്​ ഇ​ന്ത്യ ക​ലാ​വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. അ​ശോ​കാ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ്യ​ത്യ​സ്ത നൃ​ത്ത​രൂ​പ​ങ്ങ​ളു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്ന്​ തീ​ർ​ത്തു.

രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ​ബ​ലി അ​ർ​പ്പി​ച്ച വീ​ര​സൈ​നി​ക​ർ​ക്ക് ശ്ര​ദ്ധാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ക​ലാ​വി​രു​ന്ന് ആ​രം​ഭി​ച്ച​ത്. ദോ​ഹ ബാ​ങ്ക് സി.​ഇ.​ഒ ഡോ. ​ആ​ർ. സീ​താ​രാ​മ​ൻ, പ​ത്നി സം​ഗീ​ത സീ​താ​രാ​മ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഡോ. ​ആ​ർ. സീ​താ​രാ​മ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ പി.​എ​ൻ. ബാ​ബു​രാ​ജ്, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ സി​യാ​ദ് ഉ​സ്മാ​ൻ, ഐ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ൻ തോ​മ​സ്, ലു​ലു ക​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഇ​ന്ത്യ​ൻ സി​നി​മ സം​ഗീ​ത​ത്തി​‍െൻറ നാ​ൾ​വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ൽ പ്ര​സി​ദ്ധ ഗാ​ന​ങ്ങ​ളു​മാ​യി ദോ​ഹ​യി​ലെ പ്ര​ശ​സ്ത ഗാ​യി​ക- ഗാ​യ​ക​ന്മാ​ർ സ​ദ​സ്സി​നെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി. 'ബ​ജേ സ​ർ​ഗം' എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന് നൃ​ത്ത​ചു​വ​ടു​ക​ളു​മാ​യി എ​ല്ലാ ന​ർ​ത്ത​കി​ക​ളും ഒ​ന്നി​ച്ച് വേ​ദി​യി​ൽ എ​ത്തി​യ​പ്പോ​ൾ സ​ദ​സ്സ് ഒ​ന്ന​ട​ങ്കം എ​ഴു​ന്നേ​റ്റു​നി​ന്ന് ക​ര​ഘോ​ഷ​ത്തോ​ടെ ആ​സ്വ​ദി​ച്ചു. കു​വാ​ഖ് ക​ൾ​ച്ച​റ​ൽ സെ​ക​ട്ട​റി ര​തീ​ഷ് മാ​ത്രാ​ട‍െൻറ സം​വി​ധാ​ന​ത്തി​ൽ ന​ട​ന്ന ക​ലാ​സ​ന്ധ്യ​യി​ൽ ദോ​ഹ​യി​ലെ മി​ക​ച്ച ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്നു. ഇ​ന്ത്യ​യി​ലെ പ്ര​സി​ദ്ധ​മാ​യ വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ൾ​ക്ക് ആ​തി​ര അ​രു​ൺ​ലാ​ൽ കൊ​റി​യോ​ഗ്രാ​ഫി ഒ​രു​ക്കി. ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തെ​യും ഗാ​ന​ങ്ങ​ളു​ടെ പി​റ​വി​യെ​യും കു​റി​ച്ച് പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ക​ലാ​കാ​ര​നു​മാ​യ വി​നോ​ദ് നാ​യ​ർ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ന് കു​വാ​ഖ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് വ​ള്ളി​ക്കോ​ൽ, റി​ജി​ൻ പ​ള്ളി​യ​ത്ത്, തേ​ജ​സ് നാ​രാ​യ​ണ​ൻ, ശ്രീ​ക​ല ജി​ന​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian independence
News Summary - Celebrating the 75th Anniversary of Indian Independence
Next Story