നാലാം വാർഷികം ആഘോഷിച്ച് അൽ ഖീസ
text_fieldsഅൽഖീസ ഫാമിലി ഫുഡ് സെൻററിൽ നാലാം വാർഷികത്തിൻെറ ഭാഗമായി നടന്ന നറുക്കെടുപ്പിനുശേഷം
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ അൽ ഖീസ ഫാമിലി ഫുഡ് സെൻറർ നാലാം വാർഷികം ആഘോഷിച്ചു. ഉപഭോക്താക്കൾക്ക് സമ്മാനപ്പെരുമഴ സമ്മാനിച്ചായിരുന്നു വാർഷികാഘോഷങ്ങൾ നടത്തിയത്. 'ഷോപ് ആൻഡ് വിൻ' പ്രമോഷൻ പരിപാടിയിലൂടെ 49 ഭാഗ്യശാലികൾ മികച്ച സമ്മാനങ്ങൾക്ക് അർഹരായി. ഐ ഫോൺ 12, ആപ്പിൾ എയർപോഡ് പ്രോ, സാംസങ് ഗാലക്സി ഫോണുകൾ, എം.ഐ ഇലക്ട്രിക് സ്കൂട്ടറുകൾ, സോണി േപ്ല സ്റ്റേഷൻ എന്നിവയായിരുന്നു ഭാഗ്യശാലികൾക്കായി ഒരുക്കിയത്. 1000, 500 റിയാലിൻെറ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിച്ചു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വാണിജ്യ മന്ത്രാലയം പ്രതിനിധി നറുക്കെടുപ്പ് നടത്തി. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന്് ഇറക്കുമതിചെയ്ത ഉൽപന്നങ്ങളുമായാണ് അൽ ഖീസ ഫാമിലി ഔട്ലെറ്റ് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഒരുക്കുന്നത്. അഞ്ചു രാജ്യങ്ങളിൽ നിന്നായി ഉപഭോക്തൃ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നു.