ആഘോഷമായി ഇന്ത്യൻ കമ്യൂണിറ്റി കാർണിവൽ
text_fieldsഇന്ത്യൻ കമ്യൂണിറ്റി കാർണിവൽ വാർത്താസമ്മേളനത്തിൽ ഐ.എസ്.സി പ്രസിഡൻറ് ഡോ. മോഹൻ തോമസ്
സംസാരിക്കുന്നു
ദോഹ: ഫിഫ ലോകകപ്പിലേക്ക് കൗണ്ട് ഡൗൺ എണ്ണിത്തുടങ്ങിയ ഖത്തറിെൻറ ആഘോഷങ്ങളിൽ പങ്കുചേർന്ന് ഇന്ത്യൻ സമൂഹവും.
ഇന്ത്യൻ എംബസി അപെക്സ് ബോഡികളുടെ സഹകരണത്തോടെ ഇന്ത്യൻ സ്പോർട്സ് സെൻറർ സംഘടിപ്പിക്കുന്ന കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന് വെള്ളിയാഴ്ച അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ട് വേദിയാവും.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെൻറര്‍ (ഐ.സി.സി), ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍സ് കൗണ്‍സില്‍ (ഐ.ബി.പിസി) എന്നിവരുമായി ചേർന്നാണ് വൈവിധ്യങ്ങളായ പരിപാടി നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണി മുതല്‍ രാത്രി 10 മണി വരെയാണ് പരിപാടി. വൈകീട്ട് ഏഴിന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സംഗീത നൃത്ത പരിപാടികള്‍, പരമ്പരാഗത ഇന്ത്യന്‍ കായിക ഇനങ്ങളുടെ പ്രദര്‍ശനം, ആകര്‍ഷകമായ സമ്മാനങ്ങളോടുകൂടിയ ഫുട്ബാള്‍ ഷൂട്ടൗട്ട് ഇവൻറ്, ഫേസ് പെയിൻറിങ്, ഫുട്ബാൾ ജഗ്ലേഴ്സ്, മാജിക് ഷോ, ലേസര്‍, ഫയര്‍വര്‍ക്ക്സ് എന്നിവ അരങ്ങേറും. ഖത്തറിലെ പ്രമുഖര്‍, വിവിധ രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാര്‍, ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍, ഖത്തറില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് (ഐ.ഡി.സി), യുനൈറ്റഡ് നഴ്സ് ഓഫ് ഇന്ത്യ ഖത്തര്‍ (യുനിക്), ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ (ഫിന്‍ക്യു) എന്നിവയിലെ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.
പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് പ്രോേട്ടാകോൾ പാലിച്ചാവും ചടങ്ങുകൾ. വാർത്താസമ്മേളനത്തിൽ ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍ പ്രസിഡൻറ് ഡോ. മോഹന്‍ തോമസ്, മെഡ്ടെക് ചെയർമാൻ ഡോ. എം.പി ഹസൻ കുഞ്ഞി, കാസൽ ഗ്രൂപ്പ് ചെയർമാൻ മിബു ജോസ്, ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സെയ്ദ് ഷൗക്കത്തലി എന്നിവർ പങ്കെടുത്തു.