Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​സ്സ​യി​ലെ...

ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം; സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ ത​ക​ർ​ക്കും -അ​റ​ബ് രാ​ജ്യ​ങ്ങ​ൾ

text_fields
bookmark_border
ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം; സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ ത​ക​ർ​ക്കും -അ​റ​ബ് രാ​ജ്യ​ങ്ങ​ൾ
cancel

​ദോ​ഹ: ഗ​സ്സ​യി​ൽ ആ​വ​ർ​ത്തി​ച്ചു​ണ്ടാ​കു​ന്ന വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കാ​നും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ ത​ക​ർ​ക്കാ​നും ഇ​ട​യാ​ക്കു​മെ​ന്ന് വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ ദി​വ​സം ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ, ഇ​സ്രാ​യേ​ലി​ന്റെ ന​ട​പ​ടി​ക​ൾ ആ​യി​ര​ത്തി​ല​ധി​കം ഫ​ല​സ്തീ​നി​ക​ളു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കി​യ​താ​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ​ദി​വ​സം ഗ​സ്സ സി​റ്റി​യി​ലും ഖാ​ൻ യൂ​നി​സി​ലും ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നി​ര​വ​ധി​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്. ഖ​ത്ത​ർ, ജോ​ർ​ഡ​ൻ, യു.​എ.​ഇ, ഇ​ന്തോ​നേ​ഷ്യ, പാ​കി​സ്താ​ൻ, തു​ർ​ക്കി​യ, സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ച​ത്. റ​ഫ അ​തി​ർ​ത്തി തു​റ​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക്രൂ​ര​മാ​യ വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​തി​ർ​ത്തി പാ​ത​ക​ൾ തു​റ​ക്കു​ക​യെ​ന്ന​താ​ണ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ്.

യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്റെ സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും യു.​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ പ്ര​മേ​യം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി പ്രാ​ദേ​ശി​ക -അ​ന്ത​ർ​ദേ​ശീ​യ ക​ക്ഷി​ക​ൾ സ​ഹ​ക​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​ത്ത​ര​മൊ​രു ലം​ഘ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ത് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കാ​നും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ ത​ക​ർ​ക്കാ​നും ഇ​ട​യാ​ക്കു​മെ​ന്ന് മ​ന്ത്രി​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​വ​ർ​ത്തി​ച്ചു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ പ​രി​ഹാ​ര​ത്തി​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്. ഗ​സ​യി​ലെ സു​ര​ക്ഷാ -മാ​നു​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൂ​ർ​ണ്ണ​മാ​യ പ്ര​തി​ബ​ദ്ധ​ത ആ​വ​ശ്യ​മാ​ണ്.

അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്കും യു.​എ​ൻ പ്ര​മേ​യ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി, ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സ്വ​യം നി​ർ​ണ​യാ​വ​കാ​ശ​ത്തി​ലും സ്വ​ത​ന്ത്ര രാ​ഷ്ട്ര രൂ​പ​വ​ത്ക​ര​ണ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യി സു​സ്ഥി​ര​മാ​യ സ​മാ​ധാ​നം കെ​ട്ടി​പ്പ​ടു​ക്ക​ക​യും വേ​ണം. നി​ർ​ണ്ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​ല്ലാ ക​ക്ഷി​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വെ​ടി​നി​ർ​ത്ത​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി പ​ര​മാ​വ​ധി സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി​മാ​ർ ആ​ഹ്വാ​നം ചെ​യ്തു.

ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നും സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നും വി​ഘാ​ത​മാ​കു​ന്ന ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​റ​ബ് രാ​ഷ്ട്ര നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Ceasefire violation in Gaza; Will undermine peace efforts - Arab states
Next Story