വെടിനിർത്തൽ കരാർ; മധ്യസ്ഥ രാജ്യങ്ങളെ അഭിനന്ദിച്ച് ട്രംപ്
text_fieldsദോഹ: ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന പദ്ധതിക്കായി മധ്യസ്ഥ ശ്രമങ്ങൾ നടത്തിയ
ഖത്തർ അടക്കമുള്ള രാജ്യങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നന്ദി പറഞ്ഞു. ഇത് അറബ്, മുസ് ലിം ലോകത്തിനും, ഇസ്രായേലിനും, അയൽ രാജ്യങ്ങൾക്കും, അമേരിക്കക്കും പ്രധാന ദിവസമാണ്. ചരിത്രപരമായ തീരുമാനം സാധ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കിയ മധ്യസ്ഥർക്ക് നന്ദി പറയുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗസ്സയിലെ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച് ധാരണയിലെത്തിയതായി വിദേശകാര്യ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനും, ഇസ്രായേലി ബന്ദികളെയും ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനും വഴിയൊരുക്കുന്ന ഗസ്സ വെടിനിർത്തൽ കരാർ ആദ്യഘട്ടത്തിന്റെ വ്യവസ്ഥകളെക്കുറിച്ചും നടപ്പാക്കൽ ധാരണയിലെത്തിയതായി അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

