സി.ബി.എസ്.ഇ മിന്നും ജയത്തോടെ ഇന്ത്യൻ സ്കൂളുകൾ
text_fieldsപന്ത്രണ്ടാം ക്ലാസ് ടോപ്പേഴ്സ്: സൗരവ് സതീഷ് (കോമേഴ്സ്, പൊഡാർ പേൾ സ്കൂൾ), ബെനിറ്റോ വർഗീസ് (സയൻസ്, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), സൈനബ് അബ്ദുൽ ബാസിത് (ഹ്യൂമാനിറ്റീസ് -ഐഡിയൽ ഇന്ത്യൻ സ്കൂൾ).
പത്താം തരം ടോപ്പേഴ്സ്: സഹ്ല മുനീർ (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), ആഷ്ലി ഹേമനാഥ്
(ഒലീവ് സ്കൂൾ), ആയിദ ഷംസു (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ)
ദോഹ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ മികച്ച ഫലം കൊയ്ത് ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ. മിക്ക വിദ്യാലയങ്ങളും 100 ശതമാനം വിജയം നേടിയപ്പോൾ, മുഴുവൻ മാർക്കോടെ മിന്നും ജയം നേടിയവരും ഏറെ. എം.ഇ.എസ് ഇന്ത്യൻ സ്കൂളിലാണ് ഖത്തറിൽ കൂടുതൽ പേർ പരീക്ഷ എഴുതിയത്. 12ാം തരത്തിൽ 559 പേർ പരീക്ഷയെഴുതി മികച്ച വിജയം നേടി. സയൻസിൽ ബെനിറ്റോ വർഗീസ് ബിജു (97.2 ശതമാനം), കോമേഴ്സിൽ മാത്യൂ ബിനോയ് കടവിൽ (95.2), ഹ്യൂമാനിറ്റീസിൽ അഫിഫ ബിൻത് മുസ്തഫ (94.4) എന്നിവർ സ്കൂൾ ടോപ്പേഴ്സ് ആയി.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ 12ാം ക്ലാസിൽ മികച്ച വിജയം കൈവരിച്ചു. സയന്‍സ്- ഹിബ ഹിന്ദ് (95.4 ശതമാനം), കോമേഴ്സിൽ മിര്‍സ മുഹമ്മദ് റാഫി (94), ഹ്യുമാനിറ്റീസിൽ ഖുശി മിശ്ര (89.2) എന്നിവർ സ്കൂൾ ടോപ്പേഴ്സായി. ഭവൻസ് പബ്ലിക് സ്കൂളിൽ 12ാംക്ലാസിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. സയൻസിൽ വേദ മഹാദേവൻ (94.40), കോമേഴ്സിൽ നിധി രാജ് (92.40), എന്നിവർ സ്കൂൾ ടോപ്പേഴ്സ് ആയി.
പൊഡാർ പേൾ സ്കൂളിൽ 12ാം തരത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. സയൻസിൽ മിൻഹാജ് ബിൻ ഷാഹിദ് (90.2), കോമേഴ്സിൽ സൗരവ് സതിഷ് (95.6%) എന്നിവർ സ്കൂൾ ടോപ്പർമാരായി. പന്ത്രണ്ടാം തരത്തിൽ 239 വിദ്യാർഥികൾ പരീക്ഷയെഴുതിയ ഐഡിയൽ ഇന്ത്യൻ സ്കൂൾ നൂറുമേനി വിജയം കൊയ്തു. സയൻസിൽ ഖാലിദ് മുഹമ്മദ് അബ്ദുൽ ഖാദിർ (96.8), കോമേഴ്സിൽ ഫാത്തിമത് ഷിഫാന അബ്ദുൽ മുനീർ (94.8), ഹ്യൂമാനിറ്റിസിൽ സൈനബ് അബ്ദുൽ ബാസിത് (95.6) എന്നിവർ മികച്ച വിജയത്തോടെ സ്കൂൾ ടോപ്പേഴ്സ് ആയി.
പത്തിലും തിളക്കമേറിയ ജയം
പത്താം തരം സി.ബി.എസ്.ഇ പരീക്ഷയിൽ 608 വിദ്യാർഥികൾ പരീക്ഷയെഴുതിയ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് നൂറ് ശതമാനത്തിന്റെ വിജയത്തിളക്കം. 98 ശതമാനം മാർക്ക് സ്കോർ ചെയ്ത ആയിദ ഷംസു ഉയർന്ന വിജയത്തിന് അവകാശിയായി. ഷിർലിൻ ജോവിറ്റ സേവ്യർ രാജ് (97.6), റാനിയ അഹമ്മദ് ശൈഖ് (97.4) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങളിലെ മികച്ച പ്രകടനത്തിന് അവകാശികളായി.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളും നൂറുശതമാനം വിജയം നേടി. 98.4 ശതമാനം മാർക്ക് നേടിയ സഹ്ല മുനീർ സ്കൂൾ ടോപ്പറായി. ആയിഷ ഹംദ നാലകത്ത് (96.8), ഇസ്സ ലമ്യ ( 96.6), നേഹ ഫാത്തിമ (96.2) എന്നിവരും മികച്ച വിജയം നേടി.
ഭവൻസ് പബ്ലിക് സ്കൂളും പത്താം തരത്തിൽ നൂറ് ശതമാനം വിജയം നേടി. 97.2 ശതമാനം മാർക്കു നേടിയ അഫ്സൽ സലിം സ്കൂളിലെ മികച്ച വിജയത്തിനുടമയായി. ഒലീവ് ഇന്ത്യൻ സ്കൂൾ നൂറുശതമാനം വിജയം നേടി. ആഷ്ലി ഹേമനാഥ് 98.2 ശതമാനം മാർക്കുമായി ടോപ്പറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

