Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.ബി.എസ്​.ഇ...

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷ: ഇന്ത്യൻ സ്​കൂളുകൾക്ക്​ മികച്ച വിജയം

text_fields
bookmark_border
സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷ: ഇന്ത്യൻ സ്​കൂളുകൾക്ക്​ മികച്ച വിജയം
cancel

ദോഹ: സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയിൽ ദോഹയിലെ വിവിധ ഇന്ത്യൻ സ്​കൂളുകൾക്ക്​ മികച്ച വിജയം.ശാന്തനികേതൻ ഇന്ത്യൻ സ്​കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടി. വിദ്യാർഥികളെയും ഇതിനുപിന്നിൽ പ്രവർത്തിച്ച  അധ്യാപകരെയും സ്​കൂൾ മാനേജ്​മ​െൻറ്​ കമ്മിറ്റി പ്രസിഡൻറ്​ കെ.സി. അബ്​ദുല്ലത്തീഫ്​, പ്രിൻസിപ്പൽ ഡോ. സുഭാഷ്​ നായർ  എന്നിവർ അഭിനന്ദിച്ചു. മറിയം സലീം സയൻസ്​ വിഭാഗത്തിൽ സ്​കൂളിലെ ടോപ്പറായി. ഫാത്തിമ ഹ്യുമാനിറ്റീസിലും സന സുലൈമാൻ പുതിയവീട്ടിൽ കോമേഴ്​സ്​ വിഭാഗത്തിലും ടോപ്പർമാരായി. കനിസ്​ ഫാത്തിമ സിനത്യ, കെവിൻ കുര്യൻ അലക്​സ്​, നിഖിൽ സജി, നവാൽ യാസ്​മിൻ എന്നിവരാണ്​ മറ്റ്​ ടോപ്പർമാർ.

ദോഹ: ദോഹ മോഡേൺ ഇന്ത്യൻ സ്​കൂൾ മികച്ച വിജയം നേടി. സയൻസ്​ വിഭാഗത്തിൽ കരിസ്​മ കൗസർ, ക്രിസ്​ ഫ്രാൻസിസ്​, അക്​സ റെയ്​ച്ചൽ ജോസഫ്​ എന്നിവർ സ്​കൂൾ ടോപ്പർമാരായി. കോമേഴ്​സ്​ വിഭാഗത്തിൽ അനിറ്റ ആലീസ്​ ജോർജ്​, സോമ്യ ജോഷി, ഹരിഷ്​ നടരാജൻ എന്നിവരാണ്​ സ്​കൂൾ ടോപ്പർമാർ. വിജയികളെ പ്രിൻസിപ്പൽ പത്​മിനി വെങ്കിടേഷ്​  അഭിനന്ദിച്ചു.ദോഹ: എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ ഉന്നത വിജയം നേടി. 499  വിദ്യാർഥികളാണ്​ പരീക്ഷയെഴുതിയത്​. സയൻസ്​ വിഭാഗത്തിൽ അബ്​ദുൽ റഷീദ്​ മുഹമ്മദ്​ അലി, നാഫിയ ഇനായത്​, സ്​നേഹ മേരി ബിജു, സി.കെ. അഞ്​ജന, ഗാഥ വിനുകുമാർ എന്നിവർ സ്​കൂൾ ടോപ്പർമാരായി. കോമേഴ്​സ്​ വിഭാഗത്തിൽ ആതിര അരവിന്ദ്​, മീനാക്ഷി ഗോപീകൃഷ്​ണൻ, എലിസ മേരി മാത്യു, റോഷിനി റായ്​ വർഗീസ്​ എന്നിവരാണ്​ ടോപ്പർമാർ. ഹ്യുമാനിറ്റീസ്​ വിഭാഗത്തിൽ ഹഫ്​സ അൻജും, നിഹാല, റിസാന എന്നിവരാണ്​ ടോപ്പർമാർ.  വിജയികളെ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിനന്ദിച്ചു.

ദോഹ: ഭവൻസ്​ പബ്ലിക്​ സ്​കൂൾ ഉന്നത വിജയം നേടി. സയൻസ്​ വിഭാഗത്തിൽ ഗൗതം എം. പ്രേംചന്ദ്​, ക്രിസ്​റ്റോ ബൈജു, തീക്ഷിക ജി. മുരുകാനന്ദം എന്നിവർ സ്​കൂൾ ടോപ്പർമാരായി. കൊമേഴ്​സ്​ വിഭാഗത്തിൽ കരുൺ സാം, ഫിദ സമീർ  എന്നിവരാണ്​ ടോപ്പർമാർ.     

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEqatar newsgulf newsplus two
News Summary - cbse-plus two-qatar news-gulf news
Next Story