Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.ബി.എസ്.ഇ പരീക്ഷ...

സി.ബി.എസ്.ഇ പരീക്ഷ വിജയികൾ 12ാം ക്ലാ​സ്

text_fields
bookmark_border
cat result
cancel

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ​സ്കൂ​ൾ

ദോ​ഹ: എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്നും 559 പേ​ർ സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ത​രം പ​രീ​ക്ഷ​യെ​ഴു​തി മി​ക​ച്ച വി​ജ​യം നേ​ടി.

സ​യ​ൻ​സ് സ്ട്രീ​മി​ൽ ബെ​നി​റ്റോ വ​ർ​ഗീ​സ് ബി​ജു 97.2 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ഉ​ന്ന​ത വി​ജ​യം നേ​ടി. കോ​മേ​ഴ്സി​ൽ മാ​ത്യൂ ബി​നോ​യ് ക​ട​വി​ൽ (95.2 ശ​ത​മാ​നം), ഹ്യു​മാ​നി​റ്റീ​സി​ൽ അ​ഫി​ഫ ബി​ൻ​ത് മു​സ്ത​ഫ (94.4 ശ​ത​മാ​നം) എ​ന്നി​വ​ർ ഉ​ന്ന​ത വി​ജ​യം നേ​ടി. 22 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​വ​ൺ വി​ജ​യം നേ​ടി.

ഡി.​​ഐ.​എം.​എ​സ്

ദോ​ഹ: ദോ​ഹ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ൾ പ​ന്ത്ര​ണ്ടാം ത​രം പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 47ൽ 15 ​പേ​ർ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി വി​ജ​യി​ച്ചു. സ​യ​ൻ​സ് സ്ട്രീ​മി​ൽ ആ​രു​ഷ് വ​ർ​മ (96.6 ശ​ത​മാ​നം), കോ​മേ​ഴ്സി​ൽ ആ​ര്യ​ൻ ഷെ​റി (80.6 ശ​ത​മാ​നം) എ​ന്നി​വ​ർ സ്കൂ​ൾ ടോ​പ്പേ​ഴ്സാ​യി.

ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ

ദോ​ഹ: ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ 12ാം ക്ലാ​സി​ൽ 239 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി ഉ​ന്ന​ത വി​ജ​യം നേ​ടി. 127 പേ​ർ ഡി​സ്റ്റി​ങ്ഷ​നി​ൽ പാ​സാ​യി. ഖാ​ലി​ദ് മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഖാ​ദി​ർ 96.8 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. കോ​മേ​ഴ്സി​ൽ ഫാ​ത്തി​മ​ത്ത് ഷി​ഫാ​ന അ​ബ്ദു​ൽ മു​നീ​ർ (94.8 ശ​ത​മാ​നം), ഹ്യു​മാ​നി​റ്റീ​സി​ൽ സൈ​ന​ബ് അ​ബ്ദു​ൽ ബാ​സി​ത് (95.6 ശ​ത​മാ​നം) എ​ന്നി​വ​ർ ഒ​ന്നാ​മ​തെ​ത്തി.

ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ

ദോ​ഹ: ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി. സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് അ​ഹ​മ്മ​ദ്‌, മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, പ്രി​ന്‍സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍ജ് ഡോ. ​സ​ലി​ല്‍ ഹ​സ്സ​ന്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു. സ​യ​ൻ​സ് സ്ട്രീ​മി​ൽ ഹി​ബ ഹി​ന്ദ് (95.4 ശ​ത​മാ​നം), കോ​മേ​ഴ്സ് സ്ട്രീ​മി​യി​ൽ മി​ർ​സ മു​ഹ​മ്മ​ദ് റാ​ഫി (94 ശ​ത​മാ​നം), ഹ്യൂ​മാ​നി​റ്റീ​സി​ൽ ഖു​ശി മി​ശ്ര (89.2 ശ​ത​മാ​നം) എ​ന്നി​വ​ർ ഉ​ന്ന​ത​വി​ജ​യം നേ​ടി.

പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ

ദോ​ഹ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം. 26 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ൽ​നി​ന്ന് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 15 പേ​ർ ഡി​സ്റ്റി​ങ്ഷ​നോ​ടെ ഉ​ന്ന​ത വി​ജ​യം നേ​ടി.

ഭ​വ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ

ദോ​ഹ: ഭ​വ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ പ​ന്ത്ര​ണ്ടാം ത​ര​ത്തി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി. സ​യ​ൻ​സ് സ്ട്രീ​മി​യി​ൽ വേ​ദ മ​ഹാ​ദേ​വ​ൻ (94.40 ശ​ത​മാ​നം), കോ​മേ​ഴ്സി​ൽ നി​ധി രാ​ജ് (92.40 ശ​ത​മാ​നം) എ​ന്നി​വ​ർ മി​ക​ച്ച വി​ജ​യം നേ​ടി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്റ്, പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE ExamClass 12
News Summary - CBSE Exam Winners Class 12
Next Story