Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​ബി.​എ​സ്.​സി...

സി.​ബി.​എ​സ്.​സി പ​രീ​ക്ഷ വ്യ​ക്ത​ത വ​രു​ത്ത​ണം -ഇ​ൻ​കാ​സ് ഖത്തർ

text_fields
bookmark_border
സി.​ബി.​എ​സ്.​സി പ​രീ​ക്ഷ വ്യ​ക്ത​ത വ​രു​ത്ത​ണം -ഇ​ൻ​കാ​സ് ഖത്തർ
cancel

ദോ​ഹ: പ​ശ്ചി​മേ​ഷ്യ​യി​ല്‍ നി​ല​വി​ലു​ള്ള സം​ഘ​ര്‍ഷാ​വ​സ്ഥ​യെ തു​ട​ര്‍ന്ന് ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ സി.​ബി.​എ​സ്.​സി പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ള്‍ നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്റ് സി​ദ്ധീ​ഖ് പു​റാ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര വി​ദ്യ​ഭ്യാ​സ മ​ന്ത്രി ധ​ര്‍മ്മേ​ന്ദ്ര പ്ര​ധാ​ന്‍, ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ര്‍, സി.​ബി.​എ​സ്.​ഇ കേ​ന്ദ്ര പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ര്‍ എ​ന്നി​വ​രോ​ട് മെ​യി​ല്‍ വ​ഴി​യാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ നി​റു​ത്തി​വെ​ച്ചെ​ങ്കി​ലും വി​ദ്യാ​ര്‍ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ലി​യ ആ​ശ​ങ്ക​യി​ലും അ​നി​ശ്ചി​ത​ത്വ​ത്തി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.

പ്ര​ത്യേ​കി​ച്ച് പ​ന്ത്ര​ണ്ടാം ക്ലാ​സി​ന് ശേ​ഷ​മു​ള്ള തു​ട​ര്‍ പ​ഠ​ന​ത്തെ​യും മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ​യും ഇ​ത് ഏ​ത് രീ​തി​യി​ല്‍ ബാ​ധി​ക്കും എ​ന്ന അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍ക്കു​ക​യ​ണ്. വി​ഷ​യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​ന്ന ത​ര​ത്തി​ൽ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ഉ​ട​ന്‍ പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEgulfnewsqatar​gulfnewsmalayalam
News Summary - CBSE exam should be conducted openly - INCAS Qatar
Next Story