നൂറുമേനി വിജയവുമായി പൊഡാർ പേൾ
text_fieldsദോഹ: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷകളിൽ പൊഡാർ പേൾ സ്കൂളുകളിൽ നൂറുശതമാനം വിജയത്തിളക്കം. പത്താം തരത്തിൽ സ്കൂളിൽ നിന്നും പരീക്ഷയെഴുതിയവരിൽ 78 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ മാർക്കിൽ വിജയിച്ചു. 97.4 ശതമാനം മാർക്ക് നേടിയ ഷാസില മറിയ സ്കൂൾ ടോപ്പറായി. സോൺ അരുൺ മാത്യു (96.2 ശതമാനം), അദിതി കുമാർ (95.8 ശതമാനം) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. പന്ത്രണ്ടാം ക്ലാസിൽ പരീക്ഷക്കിരുന്ന 55ൽ 41 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ നേടി. 14 പേർ ഫസ്റ്റ്ക്ലാസ് മാർക്കിലും വിജയിച്ചു. ഫാത്തിമത്തുൽ ഷസ്ന (93.6 ശതമാനം), ഹനാൻ അൻവർ (93.4), കർമാകർ വേദാന്ത് (91.60) എന്നിവർ സ്കൂൾ ടോപ്പേഴ്സായി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അധ്യാപകരും അഭിനന്ദിച്ചു.

