Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.​ബി.​എ​സ്.​ഇ ക്ല​സ്റ്റ​ർ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്: എം.​ഇ.​എ​സ് സ്കൂ​ളി​ന് കി​രീ​ടം

text_fields
bookmark_border
ഓ​വ​റോ​ൾ ട്രോ​ഫി​യും എം.​ഇ.​എ​സ് സ്കൂ​ൾ സ്വ​ന്ത​മാ​ക്കി
സി.​ബി.​എ​സ്.​ഇ ക്ല​സ്റ്റ​ർ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്: എം.​ഇ.​എ​സ് സ്കൂ​ളി​ന് കി​രീ​ടം
cancel
camera_alt

സി.​ബി.​എ​സ്.​ഇ ക്ല​സ്റ്റ​ർ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ

ദോ​ഹ: സി.​ബി.​എ​സ്.​ഇ ക്ല​സ്റ്റ​ർ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി അ​ബു ഹ​മൂ​ർ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ്കൂ​ൾ, ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ട്രോ​ഫി​യും സ്വ​ന്ത​മാ​ക്കി. അ​ണ്ട​ർ -17, അ​ണ്ട​ർ -19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് എം.​ഇ.​എ​സ് സ്കൂ​ൾ കി​രീ​ടം നേ​ടി​യ​ത്.

അ​ണ്ട​ർ-17 വി​ഭാ​ഗ​ത്തി​ൽ നു​മാ​ൻ സ​യീ​ദ്, മി​ത്ര​ൻ, എ​ൽ​വി​ൻ, എ​ഡ്വി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​സ്വ​ർ​ണ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ പ്രി​ധ​വ് ശ്യാം ​ഗോ​പ​ൻ, മു​ഹ​മ്മ​ദ് അ​മ​ൻ സ​യീ​ദ്, മോ​നി​ഷ് രാ​ജ് ശേ​ഖ​ർ, പ്ര​ണ​വ് രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​ണ്ട​ർ-19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യി. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സ്കൂ​ളി​ന് ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ട്രോ​ഫി സ​മ്മാ​നി​ച്ച​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും സ്കൂ​ൾ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചു. അ​ണ്ട​ർ-14 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നി​വേ​ദ്യ അ​ജി, അ​വ​ന്തി​ക, ഹ​നാ​ൻ സ​നീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​സി​ൽ​വ​ർ മെ​ഡ​ൽ നേ​ടി. അ​ണ്ട​ർ-19 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജൈ​ഷ്ണ ഓ​ർ​ച്ചു, അ​ങ്കി​ത എ​ന്നി​വ​ർ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും കോ​ച്ചി​ങ് സ്റ്റാ​ഫി​നും ര​ക്ഷി​താ​ക്ക​ൾ​ക്കും എം.​ഇ.​എ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും ഗ​വേ​ണി​ങ് ബോ​ർ​ഡും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്ഷീ​ണ​മാ​യ അ​ച്ച​ട​ക്ക​ത്തി​ന്റെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ​യും തെ​ളി​വാ​ണ് ഈ ​വി​ജ​യ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലെ കി​രീ​ട​ങ്ങ​ൾ​ക്കൊ​പ്പം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ട്രോ​ഫി​യും സ്വ​ന്ത​മാ​ക്കി​യ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക മി​ക​വി​നെ​യും ക​ഠി​നാ​ധ്വാ​ന​ത്തെ​യു​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും സ്കൂൾ പ്രി​ൻ​സി​പ്പ​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CBSE Cluster Badminton Championship: MES School wins the title
Next Story