Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.ബി.എസ്​.ഇ...

സി.ബി.എസ്​.ഇ പത്താംക്ലാസ്​: ഖത്തറിലെ സ്​കൂളുകൾക്ക്​ മികച്ച ജയം

text_fields
bookmark_border
Exam
cancel

ദോഹ: സി.ബി.എസ്​.ഇ പത്താം ക്ലാസ്​ മൂല്യ നിർണയ ഫലം പുറത്തുവന്നപ്പോൾ ഖത്തറിലെ സ്​കൂളുകൾ മികച്ച വിജയം നേടി. കോവിഡ്​ മൂലം പരീക്ഷ റദ്ദാക്കിയതിനാൽ ആശങ്കയിലായിരുന്ന വിദ്യാർഥികൾക്ക്​ ആശ്വാസം പകരുന്നതായിരുന്നു ഫലം. പ്രി ബോർഡ്​ പരീക്ഷ, യൂനിറ്റ്​ പരീക്ഷ, അർധവാർഷിക പരീക്ഷ, ഇ​േൻറണൽ അസെസ്​മെൻറ്​ എന്നിവ വിലയിരുത്തിയാണ്​ ഫലം പ്രഖ്യാപിച്ചത്​.

വിവിധ ഇന്ത്യൻ സ്​കൂളുകളിലെ വിദ്യാർഥികൾ 99 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടി മികച്ച പ്രകടനം കാഴ്​ചവെച്ചു. ശാന്തിനികേതൻ സ്​കൂളിലെ ഗംഗ ചെക്കി വീട്ടിൽ 99 ശതമാനം മാർക്ക്​ നേടി ശ്രദ്ധേയ പ്രകടനം നടത്തി. ബിർല ഇന്ത്യൻ സ്​കൂളിലെ ആദിത്യ കൃഷ്​ണകുമാർ 99 ശതമാനം മാർക്കും എം.ഇ.എസ്​. ഇന്ത്യൻ സ്​കൂളിലെ സെഹല തെരുവത്ത്​്​ 98.2 ശതമാനം മാർക്കും നേടി. കോവിഡ്​ മൂലം പരീക്ഷ നടക്കുമോ എന്ന ആശങ്ക അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത സമ്മർദത്തിലാക്കിയിരുന്നു.

പരീക്ഷ റദ്ദാക്കിയത്​ ആശ്വാസമായെങ്കിലും, മുൻ വർഷങ്ങളിലെ പ്രകടനം പത്താം ക്ലാസ്​ ഫലത്തിന്​ പരീക്ഷഫലത്തിന്​ മാനദണ്ഡമാക്കിയത്​ ആശങ്കയായി. വിദ്യാർഥികൾ ​അത്ര ഗൗരവമില്ലാതെ എഴുതിയ ആദ്യ ടേമുകളിലെ ഫലങ്ങൾ വിലയിരുത്തു​േമ്പാൾ പ്രതീക്ഷിച്ചതിനേക്കാൾ മാർക്ക്​ കുറയുമോ എന്ന ഭയമായിരുന്നു രക്ഷിതാക്കൾക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEqatar school
News Summary - CBSE Class X: Qatari schools win
Next Story