സി.ബി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു
text_fieldsദോഹ: മേഖലയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) മാറ്റിവെച്ചു. പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു.
ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, യു.എ.ഇ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. ബുധനാഴ്ച ബോർഡ് വീണ്ടും സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും മാർച്ച് 5 മുതൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന പരീക്ഷകൾ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യും.
ആക്രമണത്തിന്റെ സാഹചര്യത്തിൽ ഖത്തറിൽ ഞായറാഴ്ച മുതൽ കിന്റർഗാർട്ടനുകൾ,സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾക്ക് വിദ്യാർഥികൾ അവരവരുടെ സ്കൂളുമായി ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

