Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.ബി.എസ്.ഇ 12ാം പരീക്ഷ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് നൂറ് ശതമാനം
text_fieldsbookmark_border
ദോഹ: പന്ത്രണ്ടാം സി.ബി.എസ്.ഇ പരീക്ഷയിൽ ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽനിന്ന് മികച്ച വിജയം നേടി വിദ്യാർഥികളെ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിനന്ദിച്ചു. സ്കൂളിൻെറ വിജയത്തിൽ പിന്തുണ നൽകിയ അധ്യാപകർ, രക്ഷിതാക്കൾ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യവകുപ്പ്, ഖത്തറിലെ ഇന്ത്യൻ എംബസി എന്നിവർക്ക് നന്ദിയും അറിയിച്ചു. 513 വിദ്യാർഥികൾ പരീക്ഷയെഴുതിയ എം.ഇ.എസ് 100 ശതമാനം വിജയം നേടി. സയൻസിൽ 98.2 ശതമാനം മാർക്ക് നേടിയ ഗയാന സാംകുമാറാണ് സ്കൂൾ ടോപ്പർ. കോമേഴ്സിൽ ചാന്ദിനി സാഗറും ഹ്യുമാനിറ്റീസിൽ ഫറഹ് ഷമീറും ഒന്നാമതെത്തി. 33 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡ് നേടി.
Next Story

