ചൂണ്ടയിട്ട് മീൻപിടിച്ച് സമ്മാനം നേടാം, മീൻപിടിത്ത മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsഓൾഡ് ദോഹ പോർട്ട്
ദോഹ: ചൂണ്ടയിട്ട് മീൻപിടിച്ച് കൈനിറയെ സമ്മാനം നാടാൻ അവസരമൊരുക്കി, ഓൾഡ് ദോഹ പോർട്ട് സംഘടിപ്പിക്കുന്ന മീൻപിടിത്ത മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. രണ്ടാമത് ഫിഷിങ് എക്സിബിഷന്റെ ഭാഗമായി മാർച്ച് 25 മുതൽ 28 വരെ ഓൾഡ് ദോഹ പോർട്ട് മീൻപിടിത്ത മത്സരത്തിന് വേദിയാകും. ദോഹ മറീന സ്പോർട്സ് ക്ലബുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മാർച്ച് 18 വരെ ദോഹ മറൈൻ സ്പോർട്സ് ക്ലബ് ആസ്ഥാനത്തെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെ രജിസ്ട്രേഷന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കാഷ് പ്രൈസും ആഡംബര കാറുകളടക്കമുള്ള വമ്പൻ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ആറ് ലക്ഷം ഖത്തർ റിയാലിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക.
മുൻ വർഷം 132 ടീമുകളിലായി 578 പേർ പങ്കെടുത്ത് ശ്രദ്ധേയമായ മത്സരം, രാജ്യത്തെ ഏറ്റവും വലിയ മത്സ്യബന്ധന മത്സരം എന്നനിലയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഖത്തറിന്റെ സാംസ്കാരിക മേഖലയിൽ ആഴത്തിൽ വേരൂന്നിയ മത്സ്യബന്ധന പാരമ്പര്യങ്ങളെ ആധുനിക കായിക വിനോദവുമായി സമന്വയിപ്പിച്ചാണ് മത്സരം ഒരുക്കുന്നത്. മത്സ്യത്തൊഴിലാളികളെ പിന്തുണക്കുന്നതിനും ഖത്തറിന്റെ സാംസ്കാരിക അടയാളമായ മത്സ്യബന്ധന പാരമ്പര്യത്തെ നിലനിർത്താനുമാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തറിലെ ജലാശയങ്ങളിലെ ഏറ്റവും കൂടുതൽ കിങ്ഫിഷിനെ പിടിക്കുന്നതാണ് മത്സരം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർ ഓൾഡ് ദോഹ തുറമുഖത്തുനിന്നാണ് കടലിലേക്ക് യാത്ര തിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

