പി.എം ഫൗണ്ടേഷൻ ടാലൻറ് സർച്ച് പരീക്ഷ വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു
text_fieldsദോഹ: ഗൾഫ് മാധ്യമം മീഡിയ പാർട്ണറായി നടത്തിയ പി.എം ഫൗണ്ടേഷൻ ടാലൻറ് സർച്ച് പരീക്ഷയിൽ ഖത്തറിൽനിന്ന് വിജയികളായവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഹിലാലിെല എഫ്.സി.സി ഹാളിൽ നടന്ന പരിപാടിയിൽ നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായി ഉദ്ഘാടനം നിർവഹിച്ചു. ഗൾഫ് മാധ്യമം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ റഹീം ഒാമശ്ശേരി അധ്യക്ഷത വഹിച്ചു. എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി, മീഡിയ വൺ ഖത്തർ ബ്യൂറോ ചീഫ് മുജീബ് റഹ്മാൻ എന്നിവരും സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൾഫ് മാധ്യമം സീനീയർ സബ് എഡിറ്റർ പി.പി. ജുനൂബ് സ്വാഗതവും റസിഡൻറ് മാനേജർ ടി.സി. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
ദിയ നസ്റിൻ ഉസ്മാൻ, മിലൻ ജോൺ, നിഹാൽ നാസർ, റെയസ് അന്ന ബെൻസൺ, രോഹിത് രഘുനന്ദനൻ മേനോൻ, സ്നേഹ വർഗീസ് (എല്ലാവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), അതുൽ റോഷൽ, ഫിസ നസ്റിൻ ശബീർ, ഫ്രേദ സ്റ്റാൻലി, ലിൻഡ ലൂക്കോസ് (എല്ലാവരും ബിർള ഇന്ത്യൻ സ്കൂൾ) എന്നിവരാണ് പി.എം ഫൗണ്ടേഷൻ ടാലൻറ് സർച്ച് പരീക്ഷ വിജയികളായത്.
