Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൈനയിലെ യൂദോങ്...

ചൈനയിലെ യൂദോങ് ടെർമിനലിലേക്ക് ആദ്യ എൽ.എൻ.ജി കാർഗോ ഖത്തർ ഗ്യാസിൽനിന്നും

text_fields
bookmark_border
ചൈനയിലെ യൂദോങ് ടെർമിനലിലേക്ക് ആദ്യ എൽ.എൻ.ജി കാർഗോ ഖത്തർ ഗ്യാസിൽനിന്നും
cancel

ദോഹ: ചൈന നാഷണൽ ഓയിൽ കോർപറേഷ​െൻറ പുതിയ എൽ.എൻ.ജി ടെർമിനലായ യുദോങിലേക്കുള്ള ആദ്യ എൽ.എൻ.ജി കാർഗോ ഖത്തർ ഗ്യാസിൽ നിന്നും. ഖത്തർ ഗ്യാസ്​ ചാർട്ടേഡ് ക്യൂ–ഫ്ളെക്സ്​ എൽ.എൻ.ജി കപ്പലായ അൽ ഖറൈതിയ്യാതാണ് ചൈനയിലെ യുദോങ് ടെർമിനലിലെത്തിയത്.  ചൈന നാഷണൽ ഓയിൽ കോർപറേഷ​െൻറ ഏറ്റവും പുതിയ എൽ.എൻ.ജി ടെർമിനലി​െൻറ കമ്മീഷനിംഗ് കാർഗോ അയക്കാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും ചൈനയിൽ വർധിച്ച് വരുന്ന പ്രകൃതി വാതകത്തി​െൻറ ആവശ്യകത നിറവേറ്റുന്നതിൽ ഖത്തർ ഗ്യാസ്​ പ്രധാന പങ്കാണ് വഹിക്കുന്നതെന്നും ഖത്തർ ഗ്യാസ്​ സി.ഇ.ഒ ഖാലിദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. 

ഖത്തർ ഗ്യാസും ചൈന നാഷണൽ ഓയിൽ കോർപറേഷനും തമ്മിലുള്ള സഹകരണവും ബന്ധവും വളർത്തുന്നതിന് ഇത് ഉപകരിക്കുമെന്നും ചൈനയിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള എൽ.എൻ.ജി  വിതരണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ചൈന ഓയിൽ കോർപറേഷ​െൻറ പൂർണ നിയന്ത്രണത്തിലുള്ള യുദോങ് ടെർമിനലിന്, വർഷത്തിൽ രണ്ട് മെട്രിക് ടൺ സ്വീകരിക്കാനുള്ള ശേഷിയുണ്ട്. ഷാങ്ഹായ്, ഗ്വാൻഡോങ്, ഫുജിയാൻ, ഷെജിയങ്, ഹൈനാൻ ടെർമിനലുകൾക്ക് പുറമേ ചൈനയുടെ പുതിയ ടെർമിനലാണ് യുദോങ്. ഖത്തർ ഗ്യാസി​െൻറ നാലാമത് കമ്മീഷനിംഗ് കാർഗോ കൂടിയാണ് യുദോങിലേത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cargo
News Summary - cargo
Next Story