Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാർഗോ വഴി...

കാർഗോ വഴി മയക്കുമരുന്ന്​: വിദേശിക്ക്​ അഞ്ചുവർഷം തടവും രണ്ടു​ ലക്ഷം പിഴയും

text_fields
bookmark_border
കാർഗോ വഴി മയക്കുമരുന്ന്​: വിദേശിക്ക്​ അഞ്ചുവർഷം തടവും രണ്ടു​ ലക്ഷം പിഴയും
cancel

ദോഹ: മയക്കുമരുന്ന്​ കടത്ത്​ കേസിൽ ഖത്തറിൽ വിദേശിക്ക്​ അഞ്ചുവർഷം തടവും രണ്ടു​ ലക്ഷം റിയാൽ പിഴയും. നിരോധിത മരുന്നുകളുടെ ഗണത്തിൽപെടുന്ന ആംഫിറ്റാമിൻ അടക്കംചെയ്​ത കാർഗോ ഏറ്റുവാങ്ങിയപ്പോഴാണ്​ ഇയാൾ പിടിയിലായത്​.

ആഫ്രിക്കൻ കമ്പനിയുടെ പേരിലാണ്​ 6.4 ഗ്രാം മരുന്ന്​ അടക്കം കാർഗോ എത്തിയത്​. അഞ്ചുവർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചശേഷം ഇ​യാളെ നാടുകടത്താനും തീരുമാനിച്ചു.

കസ്​റ്റംസിൻെറ പരിശോധനക്കിടയിലായിരുന്നു തപാൽ ഉരുപ്പടിയിൽ അസ്വാഭാവികമായ നിലയിൽ മയക്കുമരുന്ന്​ ഒളിപ്പിച്ചതായി കണ്ടെത്തിയത്​. തുടർന്നു നടന്ന പരിശോധനയിൽ നിരോധിത മരുന്നാണെന്ന്​ മനസ്സിലാക്കി. തൻെറ പേരിലെത്തിയ കാർഗോ സ്വീകരിക്കാനെത്തിയ വിദേശിയെ കസ്​റ്റംസ്​ അധികൃതർ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തതോടെയാണ്​ സത്യം പുറത്തായത്​. ​

കുറ്റം സമ്മതിച്ച പ്രതി, വിൽപന ആവശ്യത്തിനായി വിദേശത്തു നിന്നും ഓർഡർ ചെയ്​ത്​ വരുത്തിയതാണ്​ മരുന്നെന്ന്​ സമ്മതിച്ചു.ശിക്ഷിക്ക​െപ്പട്ട വ്യക്​തിയുടെ രാജ്യവും മറ്റു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersCargo drug
News Summary - Cargo drug: Foreigner jailed for five years, fined Rs 2 lakh
Next Story