ഏകദിന കരിയർ ശിൽപശാല സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി പ്രഫഷനൽ ഫോറം ശിൽപശാല നയിച്ച ഡോ. മുഹമ്മദ് ഷാകിറിന് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉപഹാരം സമ്മാനിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ പ്രഫഷനൽ ഫോറം നേതൃത്വത്തിൽ നിർമിത ബുദ്ധിയുടെ സങ്കീർണതകളെയും സാധ്യതകളെയും സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചു.
ഡോ. മുഹമ്മദ് ഷാക്കിർ നേതൃത്വം നൽകി. നിർമിത ബുദ്ധിയുടെ അടിസ്ഥാന വശങ്ങൾ, ദൈനംദിന ജീവിതത്തിലെ പ്രയോഗങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, ധനവ്യവസ്ഥ എന്നിവയടക്കം വ്യവസായ മേഖലകളിലെ പങ്ക് എന്നിവ സംബന്ധിച്ച് വിശദീകരിച്ചു.
തുമാമ ഹാളിൽ നടന്ന പരിപാടിയിൽ പ്രഫഷനൽ ഫോറം ജനറൽ കൺവീനർ ജൗഹർ പുറക്കാട് സ്വാഗതവും ചെയർമാൻ മാക് അടൂർ അധ്യക്ഷതയും വഹിച്ചു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം നിർവഹിച്ചു. ജന. സെക്രട്ടറി സലീം നാലകത്ത്, അഡ്വൈസറി ആക്ടിങ് ചെയർമാൻ എസ്.എ.എം ബഷീർ, സ്റ്റേറ്റ് കോ ഓഡിനേറ്റർ താഹിർ താഹക്കുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സൈഫ് കക്കാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

