കരിയർ ട്യൂണിങ് ശിൽപശാല
text_fieldsക്യു.കെ.ഐ.സി കരിയർ ട്യൂണിങ് ശിൽപശാലയിൽ സക്കീർ ഹുസൈൻ സംസാരിക്കുന്നു.
ദോഹ: പുതിയ കാലത്തെ തൊഴിലന്വേഷണങ്ങൾക്ക് സാങ്കേതിക വിദ്യകളിലുണ്ടായ വിപ്ലവകരമായ മാറ്റം എങ്ങനെ സഹായകരമായി മാറ്റാം എന്നതിൽ അവബോധം സൃഷ്ടിക്കാൻ ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിങ് കരിയർ ശിൽപശാല സംഘടിപ്പിച്ചു.
സലത്ത ജദീദിലെ ക്യു.കെ.ഐ.സി ഹാളിൽ നടന്ന കരിയർ ട്യൂണിങ് ശിൽപശാലക്ക് ഖത്തറിലെ പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധൻ സക്കീർ ഹുസൈൻ നേതൃത്വം നൽകിക്യു.കെ.ഐ.സി. ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി ഉദ്ഘാടനം ചെയ്തു. സി.പി. ഷംസീർ, അബ്ദുൽ ഹകീം പിലാത്തറ, സ്വലാഹുദ്ദീൻ സ്വലാഹി, മുഹമ്മദ് ഫബിൽ, ഖാലിദ് കട്ടുപ്പാറ, സെലു അബൂബക്കർ എന്നിവർ സംബന്ധിച്ചു. ട്രെയിനർക്കുള്ള ഉപഹാരം ഉമർ ഫൈസി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

