കരിയർ ഗൈഡൻസ് പ്രോഗ്രാം
text_fieldsകൾചറൽ ഫോറം കണ്ണൂർ കല്യാശ്ശേരി മണ്ഡലവും ഖത്തർ ഹൈറിങ്ങും ചേർന്ന് നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം
ദോഹ: ഖത്തറിൽ ജോലിയന്വേഷിക്കുന്നവർക്കായി കൾചറൽ ഫോറം കണ്ണൂർ കല്യാശ്ശേരി മണ്ഡലവും ഖത്തർ ഹൈറിങ്ങും ചേർന്ന് കരിയർ ഗൈഡൻസ് പ്രോഗ്രാം നടത്തി. നുഐജയിലെ കൾചറൽ ഫോറം ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറിലെ ജോലിസാധ്യതകൾ, സി.വി എങ്ങനെ തയാറാക്കാം, ഇന്റർവ്യൂ തയാറെടുപ്പുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ട്രെയിനർ സക്കീർ ഹുസൈൻ ക്ലാസെടുത്തു. കൾചറൽ ഫോറം കണ്ണൂർ ജില്ല പ്രസിഡന്റ് ശുഐബ് അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കൾചറൽ ഫോറം കല്യാശ്ശേരി പ്രസിഡന്റ് നജ്ല നജീബ് സ്വാഗതവും വൈസ് പ്രസിഡന്റ് റസാഖ് സമാപനപ്രസംഗവും നടത്തി. ഖത്തറിലെ മാറിവരുന്ന ജോലി സാഹചര്യങ്ങളിൽ വെബ്സൈറ്റുകളുടെയും സമൂഹമാധ്യമങ്ങളുടെയും ഇടപെടലുകളും അവയുടെ ഉപയോഗവും ഖത്തറിലെ പ്രമുഖ ഓൺലൈൻ ജോബ് പോർട്ടലായ ഖത്തർ ഹൈറിങ് പ്രതിനിധി റഷീഖുദ്ദീൻ റഷീദ് വിശദീകരിച്ചു. നൂറോളംപേർ പങ്കെടുത്ത പരിപാടി കൾചറൽ കല്യാശ്ശേരി മണ്ഡലം എക്സിക്യൂട്ടിവ് അംഗങ്ങളായ സഫ്ദർ, ആയിഷ, ഖത്തർ ഹറിങ് എക്സിക്യൂട്ടിവ്സ് ഉബൈദ്, ഫായിസ് തുടങ്ങിയവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

