നോബിൾ ഇന്റർനാഷനൽ സ്കൂളിൽ കരിയർ ഗൈഡൻസ് ഫെയർ
text_fieldsനോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ഫെയറിൽനിന്ന്
ദോഹ: വിദ്യാർഥികൾക്ക് ആഗോള തലത്തിലെ ഉയർന്ന വിദ്യാഭ്യാസ അവസരങ്ങളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നോബിൾ ഇന്റർനാഷനൽ സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർനാഷനൽ ഹയർ എജുക്കേഷൻ ഫെയർ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ, യു.എ.ഇ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ മേളയിൽ പങ്കെടുക്കുകയും തങ്ങളുടെ പഠന പരിപാടികളും പ്രവേശന വിവരങ്ങളും വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
ഭാവി പഠനവും കരിയർ രൂപവത്കരണവും കൂടുതൽ ശാസ്ത്രീയമാക്കാൻ സഹായിക്കുന്ന വിവരങ്ങൾ ലഭിച്ചതായി വിദ്യാർഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. ഭാവിയിലും ഇത്തരത്തിലുള്ള അവസരങ്ങൾ ഒരുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

