പൊഡാർ പേൾ സ്കൂളിൽ കരിയർ കൗൺസിൽ ശിൽപശാല
text_fieldsപൊഡാർ പേൾ സ്കൂളിലെ കരിയർ കൗൺസലിങ് പരിശീലനത്തിൽ അഹമ്മദ് ബിലാൽ മൻസൂർ സംസാരിക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ പൊഡാർ പേൾ സ്കൂളിൽ വിദ്യാർഥികൾക്കായി കരിയർ കൗൺസിലിൽ സെഷൻ സംഘടിപ്പിച്ചു. അക്കൗണ്ടിങ്, ഫിനാൻസ് വിഷയങ്ങളിൽ ഉപരിപഠനവും തൊഴിലും തേടുന്ന മുതിർന്ന വിദ്യാർഥികൾക്കുവേണ്ടി നടത്തിയ ശിൽപശാലക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് അഹമ്മദ് ബിലാൽ മൻസൂർ നേതൃത്വം നൽകി.
എങ്ങനെ മികച്ച ചാർട്ടേഡ് അക്കൗണ്ടന്റ് ആകാം, അക്കൗണ്ടിങ്, ഫിനാൻസ് തൊഴിൽ മേഖലയിൽ ആവശ്യമായ യോഗ്യതകൾ എന്തൊക്കെ, കോഴ്സുകൾ, ജോലി സാധ്യതകൾ എന്നിവ സംബന്ധിച്ച് പരിശീലനം നൽകി. മുഖ്യാതിഥിക്ക് സ്കൂൾ പ്രിൻസിപ്പൽ മഞ്ജരി റെക്രിവാൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

