കെയർ എൻക്യുഅർ വാർഷികാഘോഷം; രക്തദാന-അവയവദാന കാമ്പയിൻ
text_fieldsകെയർ എൻ ക്യുഅർ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രക്തദാന -അവയവദാന കാമ്പയിനിൽനിന്ന്
ദോഹ: ‘നമ്മുടെ രക്തം പുനഃസ്ഥാപിക്കാം, എന്നാൽ അവരുടെ ജീവിതം അങ്ങനെയല്ല -രക്തം ദാനം ചെയ്യുക’ എന്ന ശീർഷകത്തിൽ കെയർ എൻക്യുഅർ ഗ്രൂപ് ഓഫ് കമ്പനീസ് 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രക്തദാന-അവയവദാന കാമ്പയിൻ സംഘടിപ്പിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം എന്നിവരുമായി സഹകരിച്ച് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച കാമ്പയിനിൽ 150 പേർ, എച്ച്.എം.സി ഡെസ്കിൽ രജിസ്റ്റർ ചെയ്തതിൽനിന്ന് 75 പേർ രക്തം ദാനംചെയ്തു. 61 പേർ അവയവദാനത്തിനായുള്ള സമ്മതപത്രത്തിൽ ഒപ്പുവെച്ചു.
ജീവിതം ആരോഗ്യത്തോടെ അനുഗ്രഹമായി ആസ്വദിക്കുമ്പോൾ മറ്റുള്ളവർക്കുവേണ്ടി സാധ്യമാവുന്നത് ചെയ്യുകയെന്ന സാമൂഹ്യ ബാധ്യത കെയർ എൻക്യുഅർ മുൻവർഷങ്ങളിലും മറ്റവസരങ്ങളിലും വ്യത്യസ്ത രീതിയിൽ ചെയ്തുവരാറുണ്ടെന്ന് കെയർ എൻക്യുഅർ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ ഇ.പി. അബ്ദുറഹിമാൻ പറഞ്ഞു.
അത്തരം സംരംഭങ്ങളിൽ സഹകരിക്കുന്നതിൽ കമ്പനിക്കും ജീവനക്കാർക്കും എപ്പോഴും താൽപര്യവും സന്തോഷവുമാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. കമ്പനി ഡയറക്ടർ ഉസാമ പായനാട്ട്, ഹൈഡ്രോകെയർ ജനറൽ മാനേജർ മുഹമ്മദ് സലിംബാബു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

