Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'പ​രീ​ക്ഷ പേ​ടി​യോ​ട്...

'പ​രീ​ക്ഷ പേ​ടി​യോ​ട് വി​ട'; കെ​യ​ർ ദോ​ഹ വെ​ബി​നാ​ർ

text_fields
bookmark_border
പ​രീ​ക്ഷ പേ​ടി​യോ​ട് വി​ട; കെ​യ​ർ ദോ​ഹ വെ​ബി​നാ​ർ
cancel
Listen to this Article

ദോ​ഹ: 10,12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി യൂ​ത്ത് ഫോ​റം ഖ​ത്ത​റി​ന് കീ​ഴി​ലെ കെ​യ​ർ ദോ​ഹ​യു​ടെ വെ​ബി​നാ​ർ സ​മാ​പി​ച്ചു. 'ഗു​ഡ് ബൈ ​എ​ക്സാം ഫോ​ബി​യ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ദോ​ഹ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ നാ​ദി​റ ജാ​ഫ​ർ സം​സാ​രി​ച്ചു.

കെ​യ​ർ ഡ​യ​റ​ക്ട​ർ ഒ.​പി. ആ​ദി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ഹ​മ്മ​ദ് അ​ൻ​വ​ർ, ഷം​ഷീ​ദ്, ന​സീം, ഹ​ബീ​ബ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ്, തു​ട​ർ വി​ദ്യാ​ഭ്യാ​സം, ജോ​ലി അ​ന്വേ​ഷ​ണ​ങ്ങ​ൾ, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, ക​രി​യ​ർ ഗൈ​ഡ​ൻ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി സ്തു​ത്യ​ർ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​ഘ​മാ​ണ് കെ​യ​ർ. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തു​ട​ർ​പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഗൈ​ഡ​ൻ​സ് ന​ൽ​കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വി​വി​ധ കോ​ഴ്സു​ക​ളെ പ​റ്റി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​ക, സ്ത്രീ​ക​ൾ പ്ര​ത്യേ​ക​മാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ്-​വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ, ട്രെ​യി​നി​ങ്ങു​ക​ൾ, ശി​ൽ​പ ശാ​ല​ക​ൾ തു​ട​ങ്ങി ഇ​തി​ന​കം വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കെ​യ​ർ ദോ​ഹ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam fear
News Summary - Care Doha webinar on exam fear
Next Story