കെയർ ദോഹ: ബയോഡേറ്റ ശിൽപശാല നാളെ
text_fieldsദോഹ: യൂത്ത് ഫോറം കരിയർ അസിസ്റ്റന്റ് വിഭാഗമായ കെയർ ദോഹ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച ബയോഡേറ്റ തയാറാക്കാനുള്ള ശിൽപശാല സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 3.30ന് ഓൾഡ് എയർ പോർട്ട് റോഡിലുള്ള യൂത്ത് ഫോറം ഹാളിലാണ് പരിപാടി. പ്രശസ്ത കരിയർ ഗൈഡ് കെ. സക്കീർ ഹുസൈൻ നേതൃത്വം നൽകും.
ബയോഡേറ്റ തയാറാക്കാനും തൊഴില്‍ അന്വേഷണം എളുപ്പമാക്കാനും നിർമിതബുദ്ധി സാധ്യതകൾ എങ്ങനെ ഉപയോഗിക്കാമെന്നും ജോലി സാധ്യത വർധിപ്പിക്കാൻ ലിങ്ക്ഡിൻ പ്രഫൈലിൽ എന്തൊക്കെ മാറ്റം വരുത്തണമെന്നും വിശദീകരിക്കും. കരിയറിൽ വളർച്ചയും എളുപ്പവും സാധ്യമാക്കാൻ നൂതന സാങ്കേതിക വിദ്യകള്‍ എങ്ങനെ ഉപയോഗിക്കാമെന്നാണ് ശിൽപശാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.